Your Image Description Your Image Description
Your Image Alt Text

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിനുള്ള പല ഉത്പന്നങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കറ്റാര്‍വാഴ. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിനും തലമുടിക്കും മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്… 

ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്… 

കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

മൂന്ന്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും.

നാല്… 

കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹത്തെ കുറയ്ക്കാനും ഗുണം ചെയ്യും.

അഞ്ച്… 

കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചു കളയാനും സഹായിക്കും.  കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

ആറ്… 

കറ്റാര്‍വാഴ ജ്യൂസ് പതിവായി കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ഗുണം ചെയ്യും.

ഏഴ്… 

ദിവസവും ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. ശേഷം ഇതിന്‍റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *