Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ കോച്ച് തീവണ്ടികള്‍ അടുത്തവര്‍ഷത്തോടെ സര്‍വീസ് തുടങ്ങും. സ്ലീപ്പര്‍ കോച്ചുകളുടെ ആദ്യമാതൃക ഈവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. പരീക്ഷണയോട്ടം ഏപ്രിലില്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജധാനി പ്രീമിയം തീവണ്ടികളെക്കാള്‍ വേഗത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍ സര്‍വീസുകള്‍ നടത്തുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മാണം.ആദ്യഘട്ടത്തില്‍ ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളിലാകും സര്‍വീസ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായവിധത്തിലാകും വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം നിശ്ചയിക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീവണ്ടികളുടെ നിർമാണം ഓഗസ്റ്റില്‍ തുടങ്ങിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *