Your Image Description Your Image Description
Your Image Alt Text

ഒന്നിന് പിറകെ ഒന്നായി കുഴാൽനാടൻ തൻ്റെ ഒളിപ്പിച്ച് വെച്ചിരുന്ന അഴിമതികളുടെ കഥകളാണ് ഇപ്പൊൾ മറനീക്കി പുറത്ത് വരുന്നത്… ഈ അഴിമതിവീരൻ ആണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറ്റം പറയുന്നത്…. ഇല്ലാ കഥകൾ മെനഞ്ഞ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എതിരെയും മുഖ്യമന്ത്രിക്കെതിരെയും വിവിധ കോണുകളിൽ നിന്ന് ഒളിയമ്പുകൾ തോടുതുവിടാൻ kuzhalnaadan ശ്രമിച്ചതും

ഭവന നിർമാണ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയതായി മാത്യു കുഴൽ നാടൻ എം എൽ എ ക്കെതിരെ പരാതി. മുവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച വീടുകൾ കോൺഗ്രസ് നിർമിച്ച വീടുകളുടെ പട്ടികയിൽ പെടുത്തിയതായാണ് പരാതി. കോൺഗ്രസിൻ്റെ ഭവന നിർമാണ പദ്ധതിക്കായി പിരിച്ച പണം എവിടെ എന്നാണ് കുഴൽനാടന് എതിരെ ഉയരുന്ന ചോദ്യം.

ജനുവരി 28 നാണ് പായിപ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പെരുമറ്റം ഭാഗത്ത് 7 വീടുകളുടെ താക്കേല്‍ദാനം മാത്യുകുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചത്. വീടുകൾക്ക് ഭാരത ജോഡോ വില്ലാസ് എന്ന പേരും നൽകി. കോൺഗ്രസ് സമാഹരിച്ച പണം ഉപയോഗിച്ച് ഏഴ് നിർദ്ധന കുടുംബങ്ങൾക്ക് വീട് വച്ച് നൽകി എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ അവകാശവാദം. എന്നാൽ കഴിഞ്ഞ ദിവസം പായിപ്ര പഞ്ചായത്ത് സെക്രട്ടറി പുറത്തുവിട്ട ലൈഫ് ഗുണഭോക്താക്കളുടെ പട്ടിക വായിച്ച കോൺഗ്രസ് പ്രവർത്തകർ പോലും ഞെട്ടി. കോൺഗ്രസ് വീട് നിർമ്മിച്ച് നൽകി എന്ന് മാത്യു കുഴൽ നാടൻ അവകാശപ്പെട്ട 7 വീടുകളും സർക്കാരിൻ്റെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളായിരുന്നു. ഇതോടെയാണ് സംഭവം കോൺഗ്രസിനകത്തും പുറത്തും വിവാദമായത്

സ്പർശം പദ്ധതിയുടെ പേരിൽ പിരിച്ച പണം എവിടെയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എം എൽ എ ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഡി വൈ എഫ് ഐ കൂടി ഏറ്റുപിടിച്ചതോടെ സംഭവം വിവാദമായി. ലൈഫ് മിഷന്‍ പദ്ധതിയിലെ വീടുകളെ തന്റെ രാഷ്ട്രീയ പരിപാടികളുടെ ഭാഗമാക്കാന്‍ എം എൽ എ ശ്രമിച്ചതായി ഡി വൈ എഫ്. ഐ ആരോപിച്ചു. വീട് നിർമ്മിക്കനായി പിരിച്ച പണം എവിടെയെന്ന് മാത്യൂ കുഴൽ നാടൻ വ്യക്തമാക്കണമെന്ന് ജില്ല പ്രസിഡന്റ് അനീഷ് എം മാത്യു ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍ പദ്ധതിയുടെ 4ലക്ഷം രൂപ കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 25000 രൂപ വീതം കൂടി നൽകിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയതെന്ന് പഞ്ചായത്ത് രേഖകളിൽ നിന്നും വ്യക്തമാണ്. വീടുകളുടെ മുന്‍പില്‍ ഭാരത് ജോഡോ വില്ല എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതും വിവാദമായി. വീടു ലഭിച്ച സാധുക്കളെ അപമാനിക്കുന്ന സമീപനമാണിതെന്നും അവ എടുത്തുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *