Your Image Description Your Image Description
Your Image Alt Text

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സ്‌നേഹിതാ ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ജെന്‍ഡര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരത്തില്‍ അഗളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.

വിദ്യാര്‍ത്ഥികളില്‍ ലിംഗ സമത്വ മനോഭാവം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, കേരള നവോത്ഥാനം, നിയമാവബോധം, ജനാധിപത്യ ബോധം, ഭരണഘടനാ അവബോധം എന്നിവ വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

അട്ടപ്പാടിയിലെ പത്ത് സ്‌കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. നെല്ലിപ്പതി സെന്റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും സെന്റ് പീറ്റേഴ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ കൂക്കംപാളയം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് അട്ടപ്പാടി തഹസില്‍ദാര്‍ പി.എ ഷാനവാസ് ഖാന്‍ സമ്മാനദാനം നിര്‍വഹിച്ചു. പങ്കെടുത്ത സ്‌കൂളുകള്‍ക്ക് പഞ്ചായത്ത് സമിതി ഭാരവാഹികള്‍ സ്‌നേഹോപഹാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *