Your Image Description Your Image Description

ദില്ലി:‌ ജാർഖണ്ഡ് മുഖ്യമന്ത്രിയായി മു​ക്തി മോ​ർ​ച്ച നേ​താ​വ് ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍  അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങളാണ് 24 മണിക്കൂറിലധികമായി ഉണ്ടായത്.

ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ അ​അ​ദ്ദേ​ഹ​ത്തെ ഈ​ഡി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഘ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഭൂ​മി അ​ഴി​മ​തി കേ​സി​ലാ​ണ് സോ​റ​നെ ഈ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ചംപായി സോറിനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. ഇന്നലെ രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *