Your Image Description Your Image Description

പള്ളിക്കുന്ന്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു പിന്നോട്ട് ഉരുണ്ടു. സമചിത്തതയോടു കൂടി പ്രവർത്തിച്ച ഡ്രൈവർ ബസ് തിട്ടയിലിടിച്ചു നിർത്തുകയായിരുന്നു .കുട്ടിക്കാനം – കട്ടപ്പന മലയോര ഹൈവേയിൽ പള്ളിക്കുന്ന് ജംക്‌ഷനു സമീപം പകൽ ഒരു മണിക്കാണ് അപകടം. തിരുവനന്തപുരത്ത് നിന്നു കട്ടപ്പനയ്ക്കു വന്ന ബസ് പള്ളിക്കുന്ന് ജംക്‌ഷൻ കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടെ പിൻചക്രത്തിലേക്കു ഘടിപ്പിച്ചിരിക്കുന്ന ജോയിന്റ് ഒടിഞ്ഞ് എയർ പമ്പിന്റെ ഹോസിൽ തട്ടി.  ഇതോടെ ബ്രേക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 300 മീറ്റർ ദൂരം ബസ് പിന്നോട്ടു പോയതിനു ശേഷമാണ് ഡ്രൈവർക്കു നിയന്ത്രിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *