Your Image Description Your Image Description
Your Image Alt Text

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും ഒറ്റയാനിറങ്ങി. ധോണി സ്വദേശി മോഹനൻ്റെ വയലിലാണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ ഒരേക്കറിനടുത്ത് നെൽ കൃഷി ആന നശിപ്പിച്ചു.

 

അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന പ്രദേശത്ത് എത്തിയത്. കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്ക് കയറി. ഒരേക്കർ നെൽകൃഷി പൂർണമായും നശിപ്പിച്ചു. നെല്ല് കൊയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഒറ്റയാന്റെ പരാക്രമം.

 

 

Leave a Reply

Your email address will not be published. Required fields are marked *