Your Image Description Your Image Description
Your Image Alt Text

പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കണ്ടെത്തുന്നതിനാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടുപോകും.

അധികവും പാകം ചെയ്യുന്ന രീതി ശരിയല്ലാത്തതുകൊണ്ട് തന്നെയാണ് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത്. എന്തായാലും കഴിയുന്നതും പോഷകം നഷ്ടപ്പെടാതെ പച്ചക്കറികള്‍ പാകം ചെയ്തെടുക്കാൻ സഹായകമായ കുക്കിംഗ് രീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

സ്റ്റീമിംഗ് അഥനാ ആവി കേറ്റിയെടുക്കല്‍ തന്നെ പ്രധാന കുക്കിംഗ് രീതി. പോഷകങ്ങള്‍ തീരെയും നഷ്ടപ്പെട്ടുപോകാതെ പച്ചക്കറികള്‍ കഴിക്കണമെങ്കില്‍ ആവി കയറ്റല്‍ ആണ് അനുയോജ്യമായ രീതി. ഏത് പച്ചക്കറിയും ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്. പ്രത്യേകിച്ച് വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാൻ സ്റ്റീമിംഗ് നല്ല മാര്‍ഗമാണ്.

രണ്ട്…

വളരെ കുറച്ച് എണ്ണയൊഴിച്ച് ചട്ടിയില്‍ ചെറുതായി ഒന്ന് വഴറ്റിയെടുക്കുന്ന രീതിയും നല്ലതാണ്. എന്നാല്‍ ഇതില്‍ എണ്ണ കൂടരുത്. അല്‍പം എണ്ണയില്‍ മീഡിയം ഫ്ളെയിമില്‍ പതിയെ ഒന്ന് വഴറ്റി എടുക്കണം. അധികനേരം അടുപ്പത്ത് വയ്ക്കുകയും അരുത്.

മൂന്ന്…

മൈക്രോവേവിലും പച്ചക്കറികള്‍ പാകം ചെയ്തെടുക്കാവുന്നതാണ്. ഇത് താരതമ്യേന കുറഞ്ഞ സമയം മാത്രം ആവശ്യമായിട്ടുള്ള പാചകരീതിയാണ്. പോഷകങ്ങളിലും അധികം നഷ്ടം വരില്ല.

നാല്…

ഗ്രില്ലിംഗും പച്ചക്കറികളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ തീയിലേ പക്ഷേ ഗ്രില്‍ ചെയ്യാവൂ. തീ അധികമായാല്‍ കരിയും. ഭക്ഷണം ഇങ്ങനെ ഗ്രില്‍ ചെയ്ത് കരിച്ചെടുത്ത് കഴിക്കുന്നത് അത്ര നല്ലതല്ല.

അഞ്ച്…

ബ്ലാഞ്ചിംഗ് എന്നൊരു രീതിയുണ്ട്. ഇതെക്കുറിച്ച് ചിലര്‍ക്കെല്ലാം അറിയുമായിരിക്കും. ചിലര്‍ക്ക് ഇത് പുതിയ കാര്യമായിരിക്കാം. പച്ചക്കറികള്‍ നന്നായി തിളക്കുന്ന വെള്ളത്തില്‍ നല്ലവണ്ണം മുക്കിയെടുത്ത് നേരെ തണുത്ത വെള്ളത്തിലേക്ക് ഇടണം. ഇനിയിത് പുറത്തെടുക്കുമ്പോള്‍ നിറത്തിലും കാണാനുള്ള ഫ്രഷ്നെസിലുമെല്ലാം അതേ 100 ശതമാനം ‘പെര്‍ഫെക്ഷൻ’ കാണാം. പോഷകങ്ങളും നിറവും ഭംഗിയുമൊന്നും നഷ്ടപ്പെടാതെ പച്ചക്കറികള്‍ കഴിക്കാൻ പാകത്തിലാക്കി എടുക്കാൻ ബ്ലാഞ്ചിംഗ് നല്ലൊരു രീതിയാണ്. സാലഡ്സ് ഉണ്ടാക്കുമ്പോഴെല്ലാം ഇത് വളരെ സൗകര്യപ്രദമായ രീതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *