Your Image Description Your Image Description
Your Image Alt Text

വ്യാ​ജ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് വെ​ബ്​​സൈ​റ്റു​ക​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി വ​ലി​യ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കാ​ണ്​​ ഓ​ൺ​ലൈ​ൻ കൊ​മേ​ഴ്​​സ്യ​ൽ വെ​ബ്​​സൈ​റ്റു​ക​ളു​ടെ ത​ട്ടി​പ്പി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. 50 ശ​ത​മാ​നം ഓ​ഫ​ർ ക​ണ്ട്​ ഓ​ൺ​ലൈ​നി​ൽ വാ​ക്വം ക്ലീ​ന​റി​​ന്​ ഓ​ർ​ഡ​ർ ന​ൽ​കി​യ വീ​ട്ട​മ്മ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം​ ല​ഭി​ച്ച​ത്​ ഹെ​യ​ർ ഡ്രെ​യ​ർ ആ​യി​രു​ന്നു. അ​ൽ ന​ഹ്​​ദ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​റാ​നി​യ​ൻ കു​ടും​ബ​ത്തി​നാ​ണ്​ ദു​ര​നു​ഭ​വം.

500 ദി​ർ​ഹം വി​ല​യു​ള്ള വാ​ക്വം ക്ലീ​ന​ർ വാ​ങ്ങാ​നാ​യി​രു​ന്നു ഇ​റാ​നി​യ​ൻ പൗ​ര​നാ​യ അ​ബ്​​ദു​ൽ ഹാ​ദി​യു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി ഓ​ൺ​ലൈ​നി​ൽ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ 50 ശ​ത​മാ​നം ഓ​ഫ​ർ എ​ന്ന പ​ര​സ്യം ക​ണ്ട​ത്. വൈ​കാ​തെ 250 ദി​ർ​ഹം ന​ൽ​കി സാ​ധ​ന​ത്തി​ന്​ ഓ​ർ​ഡ​ർ ന​ൽ​കി. പ​ക്ഷെ, സാ​ധ​നം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​​പ്പോ​ഴാ​ണ്​ വെ​റും 30 ദി​ർ​ഹം മാ​ത്രം വി​ല​യു​ള്ള ഹെ​യ​ർ ഡ്രെ​യ​റാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *