Your Image Description Your Image Description
Your Image Alt Text

ദു​ബൈ​ പോലീസിന്റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക്​ അ​ന്താ​രാ​ഷ്ട്ര അ​ഭി​ന​ന്ദ​നം.ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഐ.​എ​ൻ.​സി.​ബി അം​ഗ​ങ്ങ​ൾ ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച​ത്. ശ​നി​യാ​ഴ്ച ദു​ബൈ​യി​ലെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തെ ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഫോ​ർ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ​ബ്രി​ഗേ​ഡി​യ​ർ ഖാ​ലി​ദ്​ അ​ലി ബി​ൻ ​മു​വൈ​സ സ്വാ​ഗ​തം ചെ​യ്തു.

ഹെ​മേ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ശ​റ​ഫ്​ അ​ൽ മം​റി, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രോ​ഗ്രാം​സ്​ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ത​ല​വ​ൻ ക്യാ​പ്​​റ്റ​ൻ അ​ഹ​മ്മ​ദ്​ സാ​യി​ദ്​ അ​ൽ ബു​സൈ​ദി, മ​റ്റ്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വൈ​ദ​ഗ്ധ്യ​വും വി​വ​ര​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു ക​ക്ഷി​ക​ളും ച​ർ​ച്ച ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *