Your Image Description Your Image Description
Your Image Alt Text

എ​ണ്ണ​യി​ത​ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റി​ന്(​സെ​പ)​ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ, ഇ​സ്രാ​യേ​ൽ, തു​ർ​ക്കി​യ, ഇ​ന്തോ​നേ​ഷ്യ, ക​മ്പോ​ഡി​യ, ജോ​ർ​ജി​യ എ​ന്നി​വ​രു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​രാ​റി​ന്​ കീ​ഴി​ലെ​ത്തു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യി മൊ​റീ​ഷ്യ​സ്​ വൈ​കാ​തെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ വി​ദേ​ശ വ്യ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി അ​ൽ സ​യൂ​ദി സൂ​ച​ന ന​ൽ​കി. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി മൊ​റീ​ഷ്യ​സു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും ക​രാ​റി​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ധാ​ര​ണ​യാ​യ​താ​യും അ​ദ്ദേ​ഹം എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *