Your Image Description Your Image Description
Your Image Alt Text

ബിജെപിക്ക് വേണ്ടത് തവും ദൈവവുമല്ല, അധികാരമാണെന്ന് സുഭാഷിണി അലി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഗുജറാത്ത് സർക്കാറിനെതിരെ മാത്രമല്ല, മോദിക്കെതിരെ കൂടിയുള്ള സമരമാണ് ബില്‍ക്കിസ് ബാനു നയിച്ചത് എന്നും ആർക്കും മോദിയെ തകർക്കാൻ കഴിയില്ലെന്ന ധാരണയുണ്ടായിരുന്നു അതിനാണ് ക്ഷതമേറ്റത് എന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ സർക്കാർ എഫ് ഐ ആർ ഇടാൻ പൊലും തയ്യാറായില്ല എന്നും സുഭാഷിണി അലി പറഞ്ഞു.

8 വർഷത്തിന് ശേഷം കേസില്‍ 11 പ്രതികള്‍ അറസ്റ്റിലായി എന്നാല്‍ പ്രതികളെ വിട്ടയച്ചു, ബിജെപി, ബജ്റംഗ്ദള്‍ പ്രവർത്തകർ അവരെ മാലയിട്ട് സ്വീകരിക്കുന്നതാണ് നാം കണ്ടത് എന്നും സുഭാഷിണി അലി വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി മോദി വനിതകളുമായി നടത്തിയ ചർച്ചയില്‍ പങ്കെടുത്തവരോട് നിങ്ങള്‍ ബില്‍ക്കിസ് ബാനുവിനോടൊപ്പമാണോ, അതോ ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിക്കുന്നവരോടൊപ്പമോ എന്നും സുഭാഷിണി അലി ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *