Your Image Description Your Image Description
Your Image Alt Text

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ മുന്നണി ഉപേക്ഷിച്ചത് ജാതി സെൻസസിനെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ മുന്നണി ബിഹാറിലെ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളി​ലുണ്ടാവുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിഹാറിൽ ജാതി സെൻസെസ് നടത്തണമെന്ന് കോൺഗ്രസും ആർ.ജെ.ഡിയും ആവശ്യപ്പെട്ടു. എന്നാൽ, ജാതി സെൻസെസ് നടത്തുന്നതിനോട് ബി.ജെ.പിക്ക് എതിർപ്പായിരുന്നു. പ്രതിസന്ധിയിലായ നിതീഷ് കുമാറിനെ പിൻവാതിലിലൂടെ രക്ഷപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തതതെന്നും രാഹുൽ ആരോപിച്ചു.

രാജ്ഭവനിലെ സത്യപ്രതിജ്ഞക്ക് ശേഷം കാറിൽ പോവുകയായിരുന്ന നിതീഷ് തന്റെ ഷാൾ മറന്നുവെച്ചുവെന്ന് മനസിലാക്കി ഡ്രൈവറോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. തിരിച്ച് രാജ്ഭവനിലെത്തിയ നിതീഷിനോട് നിങ്ങൾ ഇത്രയും​ പെട്ടെന്ന് വീണ്ടും ഇവിടെ എത്തിയോയെന്നാണ് ഗവർണർ ചോദിച്ചത്. ചെറിയ സമ്മർദ്ദം ഉണ്ടായാൽ പോലും യുടേണടിക്കുന്നയാളാണ് നിതീഷ് കുമാറെന്നും അദ്ദേഹം പരിഹസിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *