Your Image Description Your Image Description

കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്.

രോ​ഗംബാധിച്ചവർ ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോ​ഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ ദീർഘകാല പ്രശ്നങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ഹൃദയാഘാത സാധ്യത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ അതിൽ ചിലതാണ്.

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടാമെങ്കിലും ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അവർ വിലയിരുത്തി. 2020ലും 2021ലും കോവിഡ് വകഭേദങ്ങളെ തുരത്താൻ രാജ്യം സന്നദ്ധമായിരുന്നു. ഇന്ത്യയിൽഇതുവരെ 21​ ജെ.എൻ. വൺ വകഭേദ കോവിഡ് കേസുകളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്. ഇതിൽ19 എണ്ണം ഗോവയിലാണ്. ഓരോന്നു വീതം മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും. മാസ്ക് ധരിക്കുന്നതും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതും കോവിഡ് വ്യാപനം കുറക്കും.

പനി, ചുമ, മണവും രുചിയും നഷ്ടപ്പെടൽ എന്നിവയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, ഛർദി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ അടിയന്തര ചികിത്സ തേടണം. പുതിയ ഒമിക്രോൺ വകഭേദത്തെ ജലദോഷത്തോടാണ് പലരും ഉപമിക്കുന്നത്. എന്നാൽ സാധാരണ അനുഭവപ്പെടുന്ന ജലദോഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ന്യൂമോണിയ പോലുള്ളവ വന്ന് രോഗികൾ അവശരാകുന്നു എന്നത് മാത്രമല്ല, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *