Your Image Description Your Image Description
Your Image Alt Text

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക്കേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോർപറേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുകത അഭിമുഖ്യത്തിൽ മഹത്മഗാന്ധിയുടെ 76 മത് സമാധി ദിനത്തോട് അനുബന്ധിച്ചുള്ള രക്തസാക്ഷിത്വ ദിനം ആചരിച്ചു . ഗാന്ധി പാർക്കിൽ മേയർ പ്രസന്ന ഏണസ്‌റ്റ് യോഗം ഉദ്ഘാടനം ചെയ്തു . മതാധിഷ്ഠിത രാജ്യസങ്കല്പനം ശക്തിപ്രാപിക്കുന്ന ഈ നാട്ടിൽ മഹാത്മാഗാന്ധിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് മേയർ പറഞ്ഞു.

നാനാത്വത്തിൽ ഏകത്വം എന്ന മുഖമുദ്രയുള്ള രാജ്യത്തോട് “എന്റെ ജീവിതമാണ് എന്റെ സന്ദേശം ” എന്ന് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ്‌ മഹാത്മാ ഗാന്ധി. മതേതരത്വത്തിനായി നിലകൊണ്ട ഗാന്ധിയെ നാം വിസ്മരിക്കരുതെന്നും മേയർ പറഞ്ഞു. ജില്ല കലക്ടർ എൻ ദേവിദാസ് അധ്യക്ഷനായി.

ഗാന്ധി പീസ് ഫൌണ്ടേഷൻ വർക്കിങ് പ്രസിഡന്റ് പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, ഡെപ്യുട്ടി കലക്ടർ ജിയോ ടി മനോജ്, ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു , തഹസിൽദാർ ജാസ്മിൻ ജോർജ്, ഗാന്ധി പീസ് ഫൌണ്ടേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്ക് യോഗത്തിൽ മേയർ സമ്മാനദാനം നടത്തി. ചിന്നക്കട മുതൽ ഗാന്ധിപാർക്ക് വരെ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിന ശാന്തി യാത്ര ജില്ലാ കലക്ടർ എൻ ദേവിദാസ് ചിന്നക്കട റസ്റ്റ് ഹൗസിനു മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *