Your Image Description Your Image Description
Your Image Alt Text

ദോ​ഹ: പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ന്ന കേ​ര​ള പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ന്‍റെ മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഉ​ള്‍പ്പെ​ടെ​യു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പൊ​ലീ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നെ ജ​നം ത​ള്ളി​യ​തി​ൽ വെ​പ്രാ​ളം പൂ​ണ്ട ഇ​ട​തു​മു​ന്ന​ണി അ​ക്ര​മ​ത്തി​ലൂ​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പൊ​ലീ​സ് ന​ര​നാ​യാ​ട്ടി​നെ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. ഉ​യ​ർ​ന്നു​വ​രു​ന്ന ചോ​ദ്യ​ങ്ങ​ളെ​യും ശ​ബ്ദ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ ന​യം പി​ന്തു​ട​രു​ന്ന പി​ണ​റാ​യി വി​ജ​യ​നും പൊ​ലീ​സും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സി​ന്റെ നേ​താ​ക്ക​ന്മാ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *