Your Image Description Your Image Description
Your Image Alt Text

ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം അനുവദിച്ചതിന്റെപേരിൽ ക്ഷേത്രത്തിനും അയിത്തംകല്പിച്ച് ഇതരജാതിക്കാർ. തമിഴ്‌നാട്ടിലെ തിരുവണ്ണാമലജില്ലയിലെ തെൻമുടിയനൂർ ഗ്രാമത്തിലാണ് ക്ഷേത്രബഹിഷ്കരണം. ഗ്രാമത്തിലെ മുത്തുമാരിയമ്മൻക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദിച്ചതാണ് ഇതരവിഭാഗക്കാരെ പ്രകോപിപ്പിച്ചത്. ക്ഷേത്രത്തിനുസമീപം മറ്റൊരുസ്ഥലത്ത് ഇവർ മുത്തുമാരിയമ്മന്റെ പുതിയപ്രതിഷ്ഠനടത്തി പൂജതുടങ്ങി. പുതിയ ക്ഷേത്രം നിർമിക്കാനുംതീരുമാനിച്ചു.

ഒരുവർഷംമുമ്പാണ് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനമനുവദിച്ചത്. ഇതോടെ ഇതരജാതിയിൽപ്പെട്ടവർ ക്ഷേത്രത്തിൽ ദർശനംനടത്താൻ തയ്യാറായില്ല. തമിഴ്‌നാട് ദേവസ്വംവകുപ്പിനുകീഴിലുള്ള ക്ഷേത്രം 80 വർഷംമുമ്പാണ് നിർമിച്ചത്. ഇവിടെ ആദ്യമായി ദളിതരെപ്രവേശിപ്പിച്ചത് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ഇടതുപക്ഷം, വി.സി.കെ. തുടങ്ങിയ പാർട്ടികളുടെ സമ്മർദഫലമായാണ് ദേവസ്വംവകുപ്പും ജില്ലാഭരണകൂടവും ദളിതർക്ക് പ്രവേശനംനൽകിയത്. പോലീസ് സുരക്ഷയോടെയായിരുന്നു ദളിത്‌വിഭാഗക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *