Your Image Description Your Image Description
Your Image Alt Text

 ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഫെബ്രുവരിയിൽ വിക്ഷേപിക്കും. െബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഉപഗ്രഹം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ്‌ സെന്ററിലേക്ക് തിരിച്ചു.

ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.യാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. കാലാവസ്ഥാ നിരീക്ഷണത്തിനു മാത്രമായി ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിർമിച്ച ഇൻസാറ്റ് 3 ഡി.എസ്. ഇപ്പോൾ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3ഡി, 3ഡി.ആർ. എന്നീ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഏറ്റെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *