Your Image Description Your Image Description
Your Image Alt Text

ഭാരത് ജോഡോ ന്യായ് യാത്രയിൽ വരുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ അപരനെ കണ്ടെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. വ്യാഴാഴ്ചയാണ് ഹിമന്ത ഒരുവാർത്ത പരാമർശിച്ച് ആരോപണമുന്നയിച്ചത്. ബസ്സിലിരുന്ന് പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നത് രാഹുൽഗാന്ധിയല്ലെന്നും അദ്ദേഹത്തിന്റെ അപരൻ ആണെന്നുമായിരുന്നു ആരോപണം.

താൻ കള്ളംപറയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അപരന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും ഹിമന്ത ശനിയാഴ്ച പറഞ്ഞു. 18 മുതൽ 25 വരെയായിരുന്നു ന്യായ് യാത്ര അസമിലൂടെ കടന്നുപോയത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വശർമയെന്ന് രാഹുൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *