Your Image Description Your Image Description

തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘പഞ്ചാരക്കൂട്ടം’ പ്രമേഹ രോഗീക്കൂട്ടായ്മ സംഘടിപ്പിച്ചു. മഞ്ഞക്കാല ഭാസ്‌കര വിലാസം എന്‍ എസ് എസ് കരയോഗ മന്ദിരത്തില്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ നിഷമോള്‍ അധ്യക്ഷയായി.

ജീവിതശൈലി രോഗത്തെക്കുറിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എസ് അജയകുമാര്‍, ഡയബറ്റിക് ന്യുറോപ്പതിയെക്കുറിച്ച് വിപിന്‍ വിജയ്, നീന, പ്രമേഹ രോഗികളുടെ ഭക്ഷണക്രമം, ഇന്‍സുലിന്റെ ശരിയായ ഉപയോഗം എന്നിവയെക്കുറിച്ച് വിജയലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പങ്കെടുത്ത എല്ലാവരെയും റെറ്റിനോപ്പതി ന്യൂറോപ്പതിപരിശോധനകള്‍ക്ക് വിധേയമാക്കി. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *