Your Image Description Your Image Description

അ​തൊ​രു തീ​വ്ര​മാ​യ ആ​ഗ്ര​ഹം മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഒ​രു​വ​ട്ടം ഹൃ​ദ​യ​താ​ളം നി​ല​ച്ച​വ​ർ​ക്ക്, എ​ല്ലാം അ​വ​സാ​നി​ച്ചെ​ന്നു ക​രു​തി നി​രാ​ശ​യി​ല​മ​ർ​ന്ന​വ​ർ​ക്ക് അ​ത്ര​മേ​ൽ പ്ര​ചോ​ദ​ന​വും പ്ര​ത്യാ​ശ​യു​മാ​വു​ക എ​ന്ന മൂ​ല്യ​മേ​റി​യ ല​ക്ഷ്യം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് തി​ക​ഞ്ഞ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി ചെ​യ്ത ഹൃ​ദ​യ​വു​മാ​യി ന​വാ​സ്​ അ​ബൂ​ദ​ബി അ​ഡ്നോ​ക്ക് മാ​ര​ത്ത​ണി​നാ​യി ബൂ​ട്ട​ണി​ഞ്ഞ​ത്.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള സ്​​ഥി​ര​മാ​യ സൈ​ക്കി​ൾ സ​വാ​രി​യും ഹ്ര​സ്വ​ദൂ​ര ഓ​ട്ട​ങ്ങ​ളു​മാ​ണ് ന​വാ​സി​നെ മാ​ര​ത്ത​ണി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. അ​തി​നാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തി​വ​ര​വേ, 2022 ജൂ​ലൈ 21ന് ​സൈ​ക്കി​ൾ സ​വാ​രി​ക്കി​ടെ ക​ഠി​ന​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു. അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം സൈ​ക്ക​ൾ ച​വി​ട്ടി വീ​ട​ണ​ഞ്ഞി​ട്ടും വേ​ദ​ന മാ​റി​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഹൃ​ദ​യ​ത്തി​ന് ര​ണ്ട് ബ്ലോ​ക്കു​ക​ൾ.

‘ഇ​നി​യെ​നി​ക്ക് സൈ​ക്കി​ൾ ച​വി​ട്ടാ​നാ​വി​ല്ലേ ഡോ​ക്ട​റേ’​എ​ന്ന് ചെ​റു ചി​രി​യോ​ടെ ചോ​ദി​ക്കു​മ്പോ​ഴും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വെ​ന്‍റെ വേ​ദ​ന​യി​ൽ ക​ണ്ണി​ൽ ഇ​രു​ട്ട് ക​യ​റു​ന്ന​ത്​ ന​വാ​സ്​ അ​റി​ഞ്ഞു. സ്വ​ന്ത​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നി​ല്ല ആ​ധി. ജീ​വി​തം പി​ച്ച​വ​ച്ചു​വ​രു​ന്ന മ​ക്ക​ളെ​ക്കു​റി​ച്ചോ​ർ​ത്താ​യി​രു​ന്നു. പ​റ​ക്ക​മു​റ്റു​ന്ന​തു​വ​രെ താ​ൻ ഒ​പ്പ​മു​ണ്ടാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹം. തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പ്പി​ടി​ച്ചു​ക​യ​റ്റി​യ ഏ​റ്റ​വും വ​ലി​യ ഈ​ർ​ജ​ങ്ങ​ളി​ലൊ​ന്നും അ​താ​യി​രു​ന്നു, പ്രാ​ർ​ഥ​ന​യും.

ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​വാ​സ്​ സൈ​ക്കി​ൾ ച​വി​ട്ടി​ത്തു​ട​ങ്ങി, ജീ​വി​ത​ത്തി​ലേ​ക്കും. ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​തി​യെ ഹൃ​ദ​യാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. ചി​കി​ൽ​സി​ച്ച ഡോ. ​കൃ​ഷ്ണ സ​രി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ ‘ ന​വാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി ചി​കി​ൽ​സ തേ​ടി എ​ന്ന​താ​ണ് പ്ര​ധാ​നം. സ​ർ​ജ​റി​ക്കു ശേ​ഷ​വും ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ​യും ക്ര​മാ​നു​ഗ​ത​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും വ​ള​രെ വേ​ഗം പ​ഴ​യ സ്​​ഥി​തി​യി​ലേ​ക്ക് എ​ത്തി എ​ന്ന​തും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *