Your Image Description Your Image Description

നിര്‍മാണം പൂര്‍ത്തിയായ കക്കാട്ടിരി ഗവ ജി.യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ തൃത്താല മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രം 49.67 കോടി രൂപ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ കോളെജുകള്‍ക്കുമായി അനുവദിച്ചുകിട്ടിയതായി മന്ത്രി പറഞ്ഞു. ഇതില്‍ 26 സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനാണ് തുക ലഭിച്ചത്. ആറ് സ്‌കൂളുകള്‍ പൂര്‍ത്തിയാവുകയും ഏഴെണ്ണത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നു. ബാക്കി 13 സ്‌കൂളുകള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

കക്കാട്ടിരി പി.എം.ജി.എസ്.വൈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ ജനങ്ങള്‍ ഉന്നയിക്കപ്പെടുന്ന പ്രധാനപ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ അതേനിലയില്‍ തന്നെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കക്കാട്ടിരി ഗവ ജി.യു.പി സ്‌കൂളില്‍ നടന്ന പരിപാടി പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ അധ്യക്ഷനായി. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഒരു ദിവസത്തെ ഡയറി കുഞ്ഞികൈകളും കുട്ടിപെന്‍സിലും ജില്ലാ പഞ്ചായത്തംഗം ഷാനിബ പ്രകാശനം ചെയ്തു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സെബക്കത്തുള്ള, ബ്ലോക്ക് പഞ്ചായത്തംഗം മാളിയേക്കല്‍ ബാവ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ഷാജഹാന്‍, വാര്‍ഡംഗങ്ങളായ എ.പി സരിത, ഉണ്ണികൃഷ്ണന്‍, കെ.പി മുഹമ്മദ്, കൃഷ്ണന്‍, പട്ടിത്തറ ബാങ്ക് പ്രസിഡന്റ് ഷംസു, തൃത്താല ബി.പി.സി പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുന്‍ പ്രധാനധ്യാപകര്‍, മുന്‍ പി.ടി.എ പ്രസിഡന്റുമാര്‍, സ്‌കൂള്‍ ലീഡര്‍ അമല്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *