Your Image Description Your Image Description
Your Image Alt Text

ഈ​​യി​​ടെ വൈ​​റ​​ലാ​​യ സ​​മ്മി​​ലൂ​​നി എ​​ന്ന ഗാ​​നം ഒ​​രു​​പ​​ക്ഷെ മ​​റ​​ന്നു​​പോ​​യ പ​​ണ്ട​​ത്തെ ഗ​​സ​​ൽ രാ​​ത്രി​​ക​​ളി​​ലേ​​ക്ക് ന​​മ്മെ കൈ​​പി​​ടി​​ച്ചു കൊ​​ണ്ടു​​പോ​​യേ​​ക്കാം. സ​​മ്മി​​ലൂ​​നി എ​​ന്ന ഹൃ​​ദ്യ​​മാ​​യ ഭ​​ക്തി​​ഗാ​​നം 10 ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് ആ​​ളു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ കേ​​ട്ട​​ത്. ഈ ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് പു​​തു​​താ​​യി എ​​ത്തി​​യ ആ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ണി​​നെ കു​​റി​​ച്ച​​റി​​യാം.

ഉ​​മ്മ​​യു​​ടെ ഉ​​പ്പ ന​​ന്നാ​​യി പാ​​ട്ട് പാ​​ടു​​മാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്നാ​​ണ് പാ​​ട്ടി​​നോ​​ടു​​ള്ള ഇ​​ഷ്ടം ജ​​ന്മ​​സി​​ദ്ധ​​മാ​​യി കി​​ട്ടി​​യ​​ത്. പ്രൊ​​ഫ​​ഷ​​ണ​​ലാ​​യി സം​​ഗീ​​തം പ​​ഠി​​ച്ചി​​ട്ടി​​ല്ല. ചെ​​റു​​പ്പം മു​​ത​​ലേ പാ​​ട്ടി​​നോ​​ടി​​ഷ്ട​​മു​​ള്ള ഫ​​ർ​​സാ​​ന​​യു​​ടെ ഓ​​ർ​​മ്മ​​യി​​ൽ ത​​നി​​ക്കാ​​ദ്യം കി​​ട്ടി​​യ സ​​മ്മാ​​നം മ​​ദ്ര​​സ​​യി​​ൽ പാ​​ട്ടു​​പാ​​ടി കി​​ട്ടി​​യ ഒ​​രു പെ​​ൻ​​സി​​ൽ ബോ​​ക്സാ​​യി​​രു​​ന്നു. സ്കൂ​​ളി​​ലും പാ​​ട്ട് പാ​​ടി യു​​വ​​ജ​​നോ​​ത്സ​​വ വേ​​ദി​​യി​​ൽ തി​​ള​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​ന്ന് സ്ഥി​​ര​​മാ​​യി മാ​​ർ​​ഗം​​ക​​ളി​​ക്ക് പാ​​ട്ടു പാ​​ടു​​ന്ന​​ത് ഫ​​ർ​​സാ​​ന​​യാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് പാ​​ട്ടി​​ലേ​​ക്ക് മാ​​ത്രം ശ്ര​​ദ്ധി​​ക്കാ​​ൻ പ​​റ്റി​​യി​​ല്ലെ​​ങ്കി​​ലും ത​​ന്‍റെ പാ​​ട്ടി​​നോ​​ടു​​ള്ള മോ​​ഹം മൂ​​ളി​​പാ​​ട്ടു​​ക​​ളി​​ൽ ഒ​​തു​​ക്കി ഫ​​ർ​​സാ​​ന. 15 വ​​ർ​​ഷ​​ത്തോ​​ളം നാ​​ട്ടി​​ൽ ദേ​​വ​​ഗി​​രി സി.​​എം.​​എ​​സ് സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു ഫ​​ർ​​സാ​​ന. അ​​വി​​ടെ നി​​ന്നാ​​ണ് പാ​​ട്ടി​​നോ​​ടു​​ള്ള ത​​ന്‍റെ മോ​​ഹം വീ​​ണ്ടും പൊ​​ടി​​ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​ത്. ഇ.​​സി.​​എ​​ച്ച്​ ഡി​​ജി​​റ്റ​​ലി​​ലാ​​ണ് ഇ​​പ്പോ​​ൾ ഫ​​ർ​​സാ​​ന ജോ​​ലി ചെ​​യ്യു​​ന്ന​​ത്.

അ​​വി​​ടെ നി​​ന്ന് വ​​ള​​രെ യാ​​ദൃ​​ശ്ചി​​ക​​മാ​​യാ​​ണ് ഫ​​ർ​​സാ​​ന സ​​മ്മി​​ലൂ​​നി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഈ ​​പാ​​ട്ടി​​ന്‍റെ ര​​ച​​യി​​താ​​വാ​​യ സു​​ലൈ​​മാ​​ൻ മ​​തി​​ല​​കം ഗോ​​ൾ​​ഡ​​ൻ വി​​സ സ്വീ​​ക​​രി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ, പാ​​ടി​​നോ​​ടി​​ഷ്ട​​മു​​ള്ള ആ​​ളാ​​ണ് ഫ​​ർ​​സാ​​ന എ​​ന്ന​​റി​​ഞ്ഞ് അ​​ന്ന് ര​​ണ്ട് വ​​രി പാ​​ടി​​ക്കു​​ക​​യും ചെ​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *