Your Image Description Your Image Description
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിച്ചു വളരുന്നതിനായി സംസ്ഥാന സർക്കാർ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂരിൽ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷിക ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ നവകേരള സദസിലെ പ്രഭാത യോഗത്തിൽ എത്തിയ സങ്കീർത്തന എന്ന കുട്ടി സർക്കാരിൻ്റെ ഈ നയത്തിൻ്റെ പ്രതീകമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സങ്കീർത്തനയുടെ പൈലറ്റ് ആകണമെന്ന ആഗ്രഹം സാക്ഷാത്കാരിച്ചത് സംസ്ഥാന പട്ടികജാതി പട്ടിക വർഗ ക്ഷേമം വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് എം.ബി.ബി.എസ് പഠനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായി നിരവധി വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകി വകുപ്പ് അവരെ കൈപിടിച്ച് ഉയർത്തിയെന്നും മന്ത്രി പറഞ്ഞു . ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ എം.പി യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 15.37 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജി.എം.ആർ.എസ് പ്രഥമ അധ്യാപിക വി. ലതാ റിപ്പോർട്ട് അവതരണം നടത്തി .ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ് ബിജു,രശ്മി ശ്യാം, ബിബീഷ് ജോർജ്, ജി.എം.ആർ.എസ് സീനിയർ സൂപ്രണ്ട് അഞ്ജു എസ്.നായർ, ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ജോർജ്ജ് പുല്ലാട്ട്, ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് സിബി വെട്ടൂർ,അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, സ്കൂൾ ചെയർപേഴ്സൺ ഗംഗ ബിജു, സ്കൂൾ ലീഡർ ഗൗരി പ്രശാന്ത് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *