Your Image Description Your Image Description

യു.​പി.​എ​സ്.​സി ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 21ന് ​ന​ട​ത്തു​ന്ന 2024ലെ ​നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി, നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ​യി​ലൂ​ടെ പ്ല​സ് ടു​കാ​ർ​ക്ക് ഓ​ഫി​സ​റാ​കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. പ​രീ​ക്ഷ​യി​ലും തു​ട​ർ​ന്നു​ള്ള എ​സ്.​എ​സ്.​ബി ഇ​ന്റ​ർ​വ്യൂ​വി​ലും യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് എ​ൻ.​ഡി.​എ​യു​ടെ ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ 153ാമ​ത് കോ​ഴ്സി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ 115ാമ​ത് കോ​ഴ്സി​ലേ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും.

പ​രി​ശീ​ല​നം 2025 ജ​നു​വ​രി ര​ണ്ടി​ന് തു​ട​ങ്ങും. ആ​കെ 400 ഒ​ഴി​വു​ണ്ട്. പ​രി​ശീ​ല​ന​കാ​ലം പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ 56,100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും. ഓ​രോ വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ചു​വ​ടെ:

• എ​ൻ.​ഡി.​എ: ആ​ർ​മി 208 (വ​നി​ത​ക​ൾ 10), നേ​വി 42 (വ​നി​ത​ക​ൾ 12), എ​യ​ർ​ഫോ​ഴ്സ്-​ഫ്ലൈ​യി​ങ് 92 (വ​നി​ത​ക​ൾ 2), ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (ടെ​ക്നി​ക്ക​ൽ) 18 (വ​നി​ത​ക​ൾ 2), ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (നോ​ൺ ടെ​ക്നി​ക്ക​ൽ) 10 (വ​നി​ത​ക​ൾ 2).

• നേ​വ​ൽ അ​ക്കാ​ദ​മി (10 + 2 കേ​ഡ​റ്റ് എ​ൻ​ട്രി സ്കീം) 30 (​വ​നി​ത​ക​ൾ 9). വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​നം http://upsc.gov.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

യോ​ഗ്യ​ത: അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 2005 ജൂ​ലൈ ര​ണ്ടി​ന് മു​മ്പോ 2008 ജൂ​ലൈ ഒ​ന്നി​ന് ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. എ​ൻ.​ഡി.​എ ആ​ർ​മി വി​ങ്ങി​ലേ​ക്ക് പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രു​ന്നാ​ൽ മ​തി. എ​യ​ർ​ഫോ​ഴ്സ്, നേ​വ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ക്ക​ണം.

ഫൈ​ന​ൽ യോ​ഗ്യ​താ പ​​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. http://upsconline.nic.in ൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ എ​ന്നി​വ ജ​നു​വ​രി ഒ​മ്പ​തി​ന് വൈ​കീ​ട്ട് ആ​റു​വ​രെ സ​മ​ർ​പ്പി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *