Your Image Description Your Image Description
Your Image Alt Text

ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി. യു.എസ്- ഇറാഖ് ആദ്യ ഘട്ട ചർച്ചക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാ അൽസുദാനിയും ഇരു രാജ്യങ്ങളുടെയും മുതിർന്ന സൈനിക പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. നിലവിൽ 2500 യു.എസ് സൈനികരാണ് വിവിധ താവളങ്ങളിലായി ഇറാഖിലുള്ളത്.

ഇസ്രായേലിന്റെ ഗസ്സ വംശഹത്യയിൽ പ്രതിഷേധിച്ച് ഇറാൻ അനുകൂല മിലീഷ്യകൾ ഇറാഖിലെ യു.എസ് താവളങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനെതിരെ യു.എസ് പ്രത്യാക്രമണം നടത്തുന്നത് സ്വന്തം രാജ്യത്തിനെതിരായ ആക്രമണമായാണ് ഇറാഖ് ഭരണകൂടം കാണുന്നത്. ഇതോടെയാണ് ചർച്ചകൾ സജീവമായത്.

ഇറാഖിൽ ഐ.എസ് നാമാവശേഷമായ ശേഷം അടിയന്തരമായി സൈന്യത്തെ പിൻവലിക്കാൻ ഏറെയായി ഇറാഖ് സർക്കാർ സമ്മർദം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *