Your Image Description Your Image Description
Your Image Alt Text

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസംഘം പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗം എന്‍ ശര്‍മ, വെറ്റിനറി സര്‍ജന്‍ വിനോദ് കെ ചെറിയാന്‍, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *