Your Image Description Your Image Description
Your Image Alt Text

ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മൊബിലൈസേഷന്‍ ക്യാമ്പയിന്‍ ‘ചലനം 2024’ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന് പോസ്റ്റര്‍ കൈമാറി. പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന ഗുണഭോക്താക്കളായ യുവാക്കളെ സി.ഡി.എസ്, വാര്‍ഡ് തലത്തില്‍ ഡോര്‍ ടു ഡോര്‍ സര്‍വേയിലൂടെ കണ്ടെത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ അനിത പോള്‍സണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സുജിത, പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി. ബേബി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *