Your Image Description Your Image Description
Your Image Alt Text

സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം. ഏപ്രിൽ 27 മുതൽ ബസ് ഡ്രൈവർമാർ യൂണിഫോം ധരിക്കൽ നിർബന്ധമാണ്. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ, വാടക ബസ് , ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി എല്ലാവിധ ബസ് സർവീസുകൾക്കും ഇത് ബാധകമാണ്. ഡ്രൈവർമാർക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും പൊതുരൂപവും അനുകൂല ആകർഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരും.

പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്‍റസും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്. ഇത് നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *