Your Image Description Your Image Description
Your Image Alt Text

മുംബൈ: മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായതോടെ നിരാഹാരസമരം അവസാനിപ്പിച്ച് സമരനേതാവ്‌ മനോജ് ജരാങ്കെ പാട്ടീൽ.മറാഠവിഭാഗത്തിന്‌ വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു പാട്ടീൽ സമരം തുടങ്ങിയത്.

എല്ലാ മറാഠാക്കാര്‍ക്കും ഒബിസി വിഭാഗത്തിലുള്‍പ്പെട്ടവരാണെന്ന് തെളിയിക്കുന്ന കുന്‍ബി സര്‍ട്ടിഫിക്കറ്റ്, കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തരബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, സര്‍ക്കാന്‍ ജോലി റിക്രൂട്ട്‌മെന്റില്‍ മറാഠാക്കാര്‍ക്ക് സംവരണം എന്നിവയെല്ലാമായിരുന്നു പാട്ടീൽ ആവശ്യപ്പെട്ടിരുന്നത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുംബൈയിലെ ആസാദ് മൈതാനിലേക്ക് വന്‍ സമരം നടത്തുമെന്നും പാട്ടീൽ ഭീഷണിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുന്നത് കാണിച്ചുതരാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി രണ്ട് മഹാരാഷ്ട്ര മന്ത്രിമാര്‍ പാട്ടീലിനെ കണ്ടതായും എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചെന്നും സമരം നടത്തിയവര്‍ വ്യക്തമാക്കി.

സമരം അവസാനിപ്പിച്ച പാട്ടീലിനെ കാണാനായി മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നേരിട്ടെത്തി. ശേഷം ഇരുവരും ചേര്‍ന്ന് നേവി മുംബൈയിലെ ഛത്രപതി ശിവജി മാഹാരാജിന്റെ പ്രതിമയില്‍ മാലയണിയിച്ചു. ഇന്നേ ദിവസം തന്നെ വിജയാഘോഷം നടത്താനും പ്രതിഷേധക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *