Your Image Description Your Image Description
Your Image Alt Text

അയോധ്യാ രാമക്ഷേത്രത്തിൽ തിരക്ക് തുടരുന്നതോടെ ദർശനസമയം നീട്ടി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ ദർശനം നടത്താം. നേരത്തേ ഏഴുമുതൽ വൈകീട്ട് ആറുവരെയായിരുന്നു. ഗതാഗതം നിയന്ത്രിക്കാനായി നഗരത്തിലേക്കുള്ള പ്രധാനറോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട് .

അതേസമയം ഇനിമുതൽ അയോധ്യയിൽ വെടിയൊച്ചകളോ കർഫ്യൂവോ ഉണ്ടാവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1990-ൽ കർസേവകർക്കുനേരെ ഉണ്ടായ വെടിവെപ്പ് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാമക്ഷേത്രത്തിലെ പ്രണപ്രതിഷ്ഠാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായാണ് ഒരു ഭൂരിപക്ഷ സമുദായത്തിന് തങ്ങളുടെ ദൈവത്തിന് അർഹമായ സ്ഥാനം ലഭിക്കാൻ ഇത്രയും നാൾ ബുദ്ധിമുട്ടേണ്ടിവന്നതെന്നും നിരവധി പേർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നെന്നും യോഗി പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവായ മുലായം സിങ് യാദവ് ആയിരുന്നു അന്ന് യു.പി മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *