Your Image Description Your Image Description
Your Image Alt Text

കെട്ടിലും മട്ടിലുമൊക്കെ ഇവരെപ്പോലെ മാന്യന്മാർ ഇല്ലന്നെ പറയാൻ പറ്റാത്തൊള്ളൂ പക്ഷെ കയ്യിലിരുപ്പ് വളരെ മോശം ആണ്.. കോൺഗ്രസ് പാർട്ടി എന്ന് കേട്ടാലേ അഴിമതിയും തട്ടിപ്പും വെട്ടിപ്പും സർവത്ര വ്യാജന്മാരും വാഴുന്ന ഒരു കോട്ട ആണല്ലോ… സ്വന്തം പാർട്ടിയിൽ നിന്നുപോലും കയ്യിട്ട് വാരി പള്ള നിറക്കുന്ന കൂട്ടരാണല്ലോ…. ഇപ്പോൾ വന്നു വന്നു സ്വന്തം വീടിന്റെ ആധാരം പണയം വെയ്കുന്നപോലെയാണ് ഒരു ഓഫീസിന്റെ ആധാരം പണയം വെയ്ക്കുന്നത്…. കാര്യം എന്താണെന്ന് വെച്ചാൽ ആലപ്പുഴ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന്റെ ആധാരം പണയംവച്ച്‌ അവിടുത്തെ ജനറൽ സെക്രട്ടറി ഒരുകോടി രൂപ ബാങ്ക്‌ വായ്‌പയെടുത്തെന്ന്‌ കെപിസിസിക്ക്‌ പരാതി ലഭിച്ചിരിക്കുകയാണൂ.അല്ല പറഞ്ഞിട്ട് കാര്യമില്ലലോ നമ്മൾ പറയാറില്ലേ മൂത്തവർ കണ്ട ഇളയത്തിങ്ങൽ പടിക്കുന്നതെന്ന്. . അതേപോലെ ഇവിടെ ബഡാ നേതാക്കളെ കണ്ട ചോട്ടാ നേതാക്കൾ പഠിക്കുന്നത്. . അപ്പൊ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും കേൾക്കേണ്ടിയും വരും. . . ഡിസിസി പ്രസിഡന്റ്‌ ബി ബാബുപ്രസാദാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ പരാതി നൽകിയത്‌. അഹ് ബേസ്ഡ് ആളിനാണ് പരാതി നൽകിയിരിക്കുന്നത്. . അതുകൊണ്ട് തന്നെ ഇപ്പോൾ കെപിസിസി നിയോഗിച്ച സമിതി രഹസ്യമായി അന്വേഷണം നടത്തുന്നതായാണ്‌ വിവരങ്ങൾ സൂജിപ്പിക്കുന്നത്. . .

ആലപ്പുഴ നഗരകേന്ദ്രമായ മുല്ലയ്‌ക്കലിൽ 2016ൽ പണി പൂർത്തിയാക്കി എ കെ ആന്റണി ഉദ്‌ഘാടനംചെയ്‌ത ഡിസിസി ഓഫീസ്‌ കെട്ടിടത്തിന്റെ ആധാരമാണ്‌ കാത്തലിക്‌ സിറിയൻ ബാങ്ക്‌ ആലപ്പുഴ ശാഖയിൽ ഒരു കോടിരൂപ ബാങ്ക്‌ വായ്‌പയ്ക്ക്‌ പണയപ്പെടുത്തിയത്‌. ഡിസിസി ഓഫീസ്‌ കെട്ടിടത്തിൽ വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഗൃഹോപകരണ വിൽപ്പനശാലയുടെ വാടകയിൽനിന്ന്‌ ഒരു ലക്ഷംരൂപ മാസവും വായ്‌പാ തിരിച്ചടവിനായി ഉപയോഗിക്കുന്നു. 2021ൽ ബാബുപ്രസാദ്‌ ഡിസിസി പ്രസിഡന്റായി ചുമതലയേറ്റശേഷം വാടക ഇനത്തിലെ കുറവ്‌ കണ്ടെത്തിയതോടെയാണ്‌ ആധാരം ഡിസിസിയിൽ ഇല്ലെന്ന്‌ ബോധ്യമാകുന്നത്‌. ഡിസിസി ഓഫീസിന്റെ പുനർനിർമാണത്തിനാണ്‌ ആധാരം പണയംവച്ചതെന്നാണ്‌ മുൻ എംഎൽഎ കൂടിയായ അന്നത്തെ ഡിസിസി പ്രസിഡന്റ്‌ നൽകിയ മറുപടി.

തുടർന്ന്‌ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ 2016ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം കഴിഞ്ഞ്‌ വർഷങ്ങൾക്കുശേഷം ഡിസിസി പ്രസിഡന്റ്‌സ്ഥാനം ഒഴിയുന്നതിന്‌ ദിവസങ്ങൾമുമ്പു മാത്രമാണ്‌ ആധാരം പണയപ്പെടുത്തിയതെന്നും ഈ തുക ഓഫീസ്‌ നിർമാണത്തിന്‌ ചെലവഴിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഡിസിസി നേതൃത്വം മൗനംപാലിക്കുകയായിരുന്നു. ഇപ്പോൾ ഐ ഗ്രൂപ്പിലെ അധികാരത്തർക്കം രൂക്ഷമായതോടെയാണ്‌ വിവരങ്ങൾ മറനീക്കി പുറത്തുവന്നതും സ്വന്തം ഗ്രൂപ്പുകാരനായ മുൻ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാൻ ബാബുപ്രസാദ്‌ തയ്യാറായതുമെന്നാണ്‌ വിവരം.

Leave a Reply

Your email address will not be published. Required fields are marked *