Your Image Description Your Image Description
Your Image Alt Text
കോഴിക്കോട്: ഫെഡറൽ ബാങ്ക് കോഴിക്കോട് സോണിന്റെ പുതിയ മേധാവിയായി സുധീഷ് എ ചുമതലയേറ്റു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിലധികമായി ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ്, ഫോറെക്സ് ട്രഷറി ഡീലിംഗ്സ്, ക്രെഡിറ്റ് അണ്ടർറൈറ്റിംഗ് തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ബാങ്കിന്റെ ക്രെഡിറ്റ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, സി ആർ എം ഡി, റെമഡിയൽ മാനേജ്മെന്റ് വിഭാഗങ്ങളുടെ കൺട്രി ഹെഡ് ആയിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറു ജില്ലകളിലെ 154 ഫെഡറൽ ബാങ്ക് ശാഖകൾ ഉൾപ്പെടുന്ന അഞ്ചു റീജിയനുകളും ഒരു ക്ലസ്റ്ററുമാണ് കോഴിക്കോട് സോണിന്റെ പരിധിയിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *