Your Image Description Your Image Description
Your Image Alt Text

രാഷ്ട്രീയനേതാക്കളുടെയും പോലീസുകാരുടെയും പേരില്‍ അഴിമതിയാരോപണമുയര്‍ന്ന കര്‍ണാടകത്തിലെ ബിറ്റ്‌കോയിന്‍ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെയും സ്വകാര്യ സൈബര്‍ വിദഗ്ധനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. ബെംഗളൂരു സിറ്റി കമ്മിഷണര്‍ ഓഫീസിലെ എസ്.ഐ. പ്രശാന്ത് ബാബു, ബെംഗളൂരുവില്‍ സ്ഥാപനം നടത്തുന്ന സൈബര്‍ വിദഗ്ധന്‍ കെ.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിനാണിത്. തട്ടിപ്പുനടക്കുമ്പോൾ ക്രൈംബ്രാഞ്ച് എസ്.ഐ. ആയിരുന്നു പ്രശാന്ത് ബാബു.

ബെംഗളൂരു സ്വദേശി ശ്രീകൃഷ്ണ രമേഷ് എന്ന ശ്രികിയാണ് തട്ടിപ്പിലെ മുഖ്യകണ്ണി. ഇയാൾക്ക് രാഷ്ട്രീയനേതാക്കളുമായും പോലീസ്‌ ഉദ്യോഗസ്ഥരുമായും അടുത്തബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ബിറ്റ്കോയിന്‍ ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *