Your Image Description Your Image Description
Your Image Alt Text

കുടുംബാധിപത്യപാർട്ടികളിൽ യുവാക്കൾക്ക് മുന്നേറാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സമ്മതിദായകദിനത്തിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിൽ വെർച്വൽ മാർഗത്തിൽ കന്നിവോട്ടർമാരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസ്താവന. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും യുവാക്കൾ എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷത്തിൽ രാജ്യത്തെ വികസിതമാക്കി മാറ്റാൻ യുവാക്കൾക്ക് ഉത്തരവാദിത്വമുണ്ട്. ഉറച്ച തീരുമാനങ്ങളെടുക്കാൻ ശക്തമായ ഭൂരിപക്ഷമുള്ള സർക്കാർ കേന്ദ്രത്തിൽ വേണം. 10 വർഷമായി സ്ഥിരതയുള്ള സർക്കാരുള്ളതിനാലാണ് വനിതാസംവരണവും കശ്മീരിന്റെ പ്രത്യേകപദവി എടുത്തകളഞ്ഞതുമടക്കം പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല വിഷയങ്ങളിലും തീരുമാനമെടുക്കാനായതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *