Your Image Description Your Image Description
Your Image Alt Text

സംരക്ഷിതപ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം.രാജ്യത്തെ 24,000-ത്തിലധികം വിദൂര ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ സേവനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്. ദേശീയപാർക്കുകൾ, വന്യജീവിസങ്കേതങ്ങൾ എന്നീ മേഖലകളിലെ സംരക്ഷിതപ്രദേശങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് കേന്ദ്രാനുമതി.

ടവറുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ ഉടമസ്ഥതയിലോ സർക്കാർ ഉടമസ്ഥതയിലോ ഉള്ള ഭൂമി കിട്ടിയില്ലെങ്കിൽ വനപ്രദേശങ്ങളിലെ സംരക്ഷിത ഭൂമിയേറ്റെടുക്കാൻ മൊബൈൽ സേവനദാതാക്കൾക്ക് അനുമതിയുണ്ടെന്നാണ് കേന്ദ്രവിജ്ഞാപനം. എന്നാൽ, ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാകണം ഭൂമിയേറ്റെടുക്കൽ. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് മറ്റ് സർക്കാർ, സ്വകാര്യ ഭൂമികൾ ലഭ്യമല്ലെന്ന് ജില്ലാമജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയാലേ സേവനദാതാക്കൾക്ക് സംരക്ഷിതഭൂമിയേറ്റെടുക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *