Your Image Description Your Image Description
Your Image Alt Text

നാമ: യു.എ.ഇ-ബഹ്റൈൻ ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ, രാജാവ് ഹമദ് ബിൻ ഈസാ ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യബന്ധം അനുസ്മരിച്ചു.

അബൂദബിയിലെ ഹമദ് രാജാവിന്‍റെ താമസസ്ഥലത്തെത്തിയായിരുന്നു കൂടിക്കാഴ്ച.  ഇരു നേതാക്കളും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.

തന്നെ കാണാനെത്തിയ യു.എ.ഇ പ്രസിഡന്‍റിന് നന്ദിയും കടപ്പാടും അറിയിച്ച ഹമദ് രാജാവ് വിവിധ മേഖലകളില്‍ വളർച്ചയും വികസനവും കൈവരിച്ച്‌ മുന്നോട്ടു കുതിക്കാൻ യു.എ.ഇക്ക് കഴിയട്ടെയെന്നും ആശംസിച്ചു.

യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ്, അല്‍ ധഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാൻ, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ്, ദേശസുരക്ഷ പരമോന്നത കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമദ് അല്‍ ഷംസി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *