Your Image Description Your Image Description
Your Image Alt Text

ഗണേഷ്കുമാർ എംഎൽഎ ഭാര്യ ബിന്ദുവിന്റെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്നു മറച്ചു വച്ചതിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

വാളകം സ്വദേശിയായ മുരളീധരൻ പിള്ളയ്ക്കു 2018ൽ രണ്ടു തവണയായി ബാങ്ക് അക്കൗണ്ടിലൂടെ 30 ലക്ഷം രൂപ നൽകിയെന്നും ലാഭവും പലിശയും അടക്കം 1 കോടി 20 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും കാണിച്ച് ബിന്ദു പുനലൂർ കോടതിയെ സമീപിച്ചിരുന്നു. അത് സംബന്ധിച്ച് കേസ് ഇപ്പോഴും നടക്കുകയാണ് .

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു യദുകൃഷ്ണൻ കോടതി സമീപിച്ചത്. ഈ തുകയുടെ കാര്യം സത്യവാങ്മൂലത്തിലില്ലെന്നു ഹർജിയിൽ പറയുന്നു. ബിന്ദുവിന്റെ പേരിൽ ദുബായിൽ വാങ്ങിയ രണ്ട് ഫ്ലാറ്റുകളെക്കുറിച്ചു സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെങ്കിലും ഇത് വാങ്ങിയ വർഷം സത്യവാങ് മൂലത്തിൽ കാണിച്ചിട്ടില്ല.

ഒരു കോടിക്കു വാങ്ങിയ വസ്തുവിനു സത്യവാങ്മൂലം തയാറാക്കിയ ദിവസം 12 കോടി രൂപ വിലയുണ്ടെന്നും കാണിച്ചിട്ടുണ്ട്. ഈ ഇടപാട് കാണിച്ച് നിക്ഷേപകൻ എന്ന നിലയിലാണു ഗണേഷ് കുമാർ ദുബായിൽ ഗോൾഡൻ വീസ സമ്പാദിച്ചതെന്നും ഫ്ലാറ്റുകൾ വാങ്ങിയ തീയതി ഒഴിവാക്കിയതും, വാങ്ങിയ വിലയുടെ 12 ഇരട്ടി മാർക്കറ്റ് വില കാണിച്ചതും കളളപ്പണം വെളുപ്പിക്കാനാണെന്നും പരാതിയിൽ പറയുന്നു.

ഇയാൾ ക്രിസ്തുമസിന് ശേഷം മന്ത്രിയായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ഈ കേസ് കയ്യിൽ വച്ചു കൊടുത്തത് . ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന് ആ വകുപ്പു തന്നെ ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പക്ഷെ ഗതാഗത വകുപ്പ് ഏറ്റെടുക്കുമോന്ന് കണ്ടറിയണം . മന്ത്രിയായില്ലേലും ഗതാഗത വകുപ്പ് മന്ത്രിയാകാനില്ലെന്നാണ് ഇയാൾ ഗീര്വാണമടിച്ചത് . ആർ ബാലകൃഷ്ണപിള്ളയുടെ മകനല്ലേ പറയുന്നത് വിഴുങ്ങാൻ ഓസ്കാർ അവാർഡ് കിട്ടിയിട്ടുള്ള ആളായതിനാൽ അത്ഭുതപ്പെടേണ്ടതില്ല .

അതൊക്കെ പിന്നെ പറയാം , പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.സ്വന്തം മണ്ഡലമായ പത്തനാപുരത്ത് ഗണേശിന് ശത്രുക്കൾ ഏറെയുണ്ട്. കോൺഗ്രസുകാരെ കൂടാതെ ഇടതു മുന്നണിയിലെ ആളുകളും ഇയാൾക്കെതിരാണ് .

എന്തിനേറെ സ്വന്തം കുടുംബത്തിൽ പോലും ആരും സപ്പോർട്ടില്ല . ഇയാളെ മന്ത്രിയാക്കരുതന്ന് സ്വന്തം കുടുംബത്തിൽ നിന്നും മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് ഇയാളെ മന്ത്രിയാക്കാനൊരുങ്ങുന്നത് . മന്ത്രിയാക്കുന്നവർ ജനരോഷം കൂടി മനസ്സിലാക്കണം .

Leave a Reply

Your email address will not be published. Required fields are marked *