Your Image Description Your Image Description
Your Image Alt Text

ഞ്ഞു പെയ്യുന്ന രാവുകളും വീടുകൾക്ക് മുകളിൽ കത്തിനിൽക്കുന്ന നക്ഷത്രക്കുട്ടന്മാരും കരോൾ സർവീസും വീടുകളിലേക്ക് പോസ്റ്റുമാൻ കൊണ്ടുത്തരുന്ന മേൽവിലാസം പതിച്ച ക്രിസ്മസ് കാർഡുകളും.അങ്ങനെ ക്രിസ്മസ് എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന ഓർമ്മകൾ നിരവധിയാണ്. നൂറ്റാണ്ടുകളായി രൂപപ്പെട്ടു വന്നതാണ് ക്രിസ്മസ് ആഘോഷം. ഇന്ന് കാണുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രം അറിയാം..

റഷ്യയിലും യുക്രൈനിലും ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന്

ക്രിസ്തു ജനിച്ച ദിവസമാണ് ക്രിസ്മസ് ആയി ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ആ ദിവസം ഡിസംബർ 25 ആണ് എന്നാണ് പൊതുധാരണ. എന്നാൽ റോമൻ കത്തോലിക്ക ചർച്ച് മുന്നോട്ട് വെച്ചതാണ് ഡിസംബർ 25 എന്ന ദിവസം. ശരിക്കും ക്രിസ്തു ജനിച്ചത് എന്നാണ് എന്നതിന് ഔദ്യോഗിക തെളിവുകളില്ല.

അതുകൊണ്ട് തന്നെ ലോകത്തുള്ള എല്ലാ വിശ്വാസികളും ക്രിസ്മസ് ഡിസംബർ 25 തന്നെയാണ് ആഘോഷിക്കുന്നത് എന്ന് തെറ്റുദ്ധരിക്കരുത്. ഓർത്തുഡോക്‌സ് മതവിശ്വാസികൾ കൂടുതലുള്ള റഷ്യ, യുക്രൈൻ, റൊമാനിയ എന്നീ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷം. ചില ഗ്രീക്ക് ഓർത്തഡോക്‌സ് വിശ്വാസികളും ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കാറുണ്ട്.

ക്രിസ്മസ് ഇഷ്‌ടപ്പെട്ടിരുന്ന വിക്ടോറിയ രാജ്ഞി

ക്രിസ്മസിന് കൈമാറുന്ന ക്രിസ്‌മസ് കാർഡുകളും ഗിഫ്റ്റുകളും ഭക്ഷണ വിഭവങ്ങളുമൊക്കെ വിക്ടോറിയ കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിലാണ് ക്രിസ്മസിന് കൂടുതൽ പ്രചാരം കിട്ടുന്നത്. വിക്ടോറിയ രാജ്ഞിക്കും ഭർത്താവ് ആൽബേട്ട് രാജകുമാരനും ക്രിസ്മസ് വളരെ ഇഷ്ടമായിരുന്നു. ക്രിസ്മസ് ട്രീയുടെ ചരിത്രം 16-ാം നൂറ്റാണ്ട് മുതലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ജർമനിയിൽ മരങ്ങൾ നട്‌സും പഴങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നത്രേ. കാലക്രമേണ പേപ്പർ തോരണങ്ങളും മെഴുകുതിരികളും കൊണ്ട് അലങ്കാരപ്പണികൾ ചെയ്യാൻ തുടങ്ങി. റോമാക്കാർ നിത്യ ജീവിത്തതിന്റെ ചിഹ്നമായി എവർഗ്രീൻ ചെറികൾ ഇത്തരത്തിൽ അലങ്കരിക്കാറുണ്ടായിരുന്നു എന്നും ചരിത്രകാരന്മാർ പറയുന്നു.

സാന്റാക്ലോസ് എങ്ങനെ സാന്റാക്ലോസ് ആയി
ജിം​ഗിൾ ബെൽസ് പാടി ചാക്ക് നിറച്ച് സമ്മാനങ്ങളുമായി ആടിത്തിമിർത്തു വരുന്ന ക്രിസ്മസ് അപ്പൂപ്പനെ ജനുവരി ഏഴിനാണ് ക്രിസ്മസ്  ഒഴിവാക്കി ഒരു ക്രിസ്മസ് ഉണ്ടോ? നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് ആണ് പിൻകാലത്ത് സാന്റാക്ലോസ് ആയിമാറിയത്. സാന്റാക്ലോസിനെയാണ് ആളുകൾ ക്രിസ്മസ് അപ്പൂപ്പനെന്നും ക്രിസ്മസ് ഫാതർ എന്നും വിളിക്കുന്നത്.

എന്നാൽ സാന്റാക്ലോസ് മാത്രമല്ല ലോകത്ത് പ്രചാരമുള്ള ക്രിസമസ് കഥാപാത്രങ്ങൾ. ഇറ്റലിയിൽ ‘ലാ ബെഫാന’ എന്ന ഒരു കഥാപാത്രമുണ്ട്, കുട്ടികളെ ഏറെ ഇഷ്ടമുള്ള ലാ ബെഫാന എന്ന മന്ത്രവാദിനി, ക്രിസ്മസ് രാവുകളിൽ ആകാശത്തു കൂടി പറന്ന് നടന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ പൊഴിച്ചു തരുമെന്നാണ് വിശ്വാസം.

ജിം​ഗിൾ ബെൽസ് ക്രിസ്മസ് ​ഗാനമല്ല

ക്രിസ്മസ് ഗാനമായി നമ്മൾ എല്ലാവരും പാടിക്കൊണ്ട് നടക്കുന്ന ജിംഗിൾ ബെൽസ് യഥാർഥത്തിൽ ഒരു ക്രിസ്മസ് ഗാനമല്ല. അമേരിക്കയിലെ ജോർജിയയിൽ യുണിറ്റാറിയൻ പള്ളിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനുമായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 എഴുതിയതാണ് ജിംഗിൾ ബെൽസ്. കൃതജ്ഞാ ദിനത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് അദ്ദേഹം ഈ ​ഗാനം. 1860-1870 കാലഘട്ടങ്ങളിൽ ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് വലിയ പ്രചാരം കിട്ടിയത്.

20 വർഷം നിരോധിക്കപ്പെട്ട ക്രിസ്‌മസ്

ക്രിസ്മസ് ഇല്ലാത്ത വർഷങ്ങളെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെ ഒരു കാലമുണ്ടായിരുന്നു. 1644 ൽ ഇംഗ്ലണ്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് അമേരിക്കയിലെ ഇംഗ്ലീഷ് കോളനികളിലും ക്രിസ്മസ് ആഘോഷം നിരോധിച്ചിരുന്നു. ക്രിസ്മസ് മതവിശ്വാസത്തിന്റെ പ്രസക്തി കുറയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. പിന്നീട് 20 വർഷങ്ങൾക്ക് ശേഷമാണ് ക്രിസ്മസ് ഇന്നു കാണുന്ന പോലെ ആഘോഷിക്കാൻ വീണ്ടും തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *