Your Image Description Your Image Description
Your Image Alt Text

സർക്കാരിനെ എന്തിനുമേതിനും പഴിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനും ഏതാനും മാധ്യമങ്ങൾക്കുമുള്ള മറുപടി നൽക്കുകയാണ് നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പ്രഭാതയോഗങ്ങൾ . കക്ഷിരാഷ്‌ട്രീയ പരിഗണനകൾക്കപ്പുറമുള്ള പ്രാതിനിധ്യ , ജനപങ്കാളിത്തമാണ്‌ ഓരോ പ്രഭാതയോഗത്തിലുമുണ്ടാകുന്നത്.

ഓരോ സദസ്സുകളിലും ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾമുതൽ സാധാരണ തൊഴിലാളികൾ വരെ സന്തോഷവും അഭിപ്രായങ്ങളും പങ്കുവച്ചു. കടലിൽ മത്സ്യബന്ധനത്തിന്‌ പോയി മടങ്ങിയെത്തിയ ശേഷമാണ്‌ ലോറൻസ്‌ പ്രഭാതയോഗത്തിനെത്തിയത്‌.

പ്രളയങ്ങളിലും വലിയ കടലാക്രമണങ്ങളിലും മുതലപ്പൊഴിയിലെ അപകടങ്ങളിൽ പെട്ട നിരവധി തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച്‌ സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ നന്ദി അറിയിച്ചപ്പോൾ ലോറൻസിന്റെ കണ്ണ്‌ നിറഞ്ഞു.

പക്ഷേ, മുതലപ്പൊഴിയിൽ നിരവധിപേരുടെ ജീവൻ പൊലിയാനിടയായ സാഹചര്യത്തിന്‌ പരിഹാരമുണ്ടാകണമെന്നും ലോറൻസ് ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട്‌ മുതലപ്പൊഴിയിൽ അതിവേഗത്തിൽ പണിനടന്നുവരുന്നുണ്ട് .

വ്യാപാരി വ്യവസായി മേഖലമുതൽ ഉന്നത വിദ്യാഭ്യാസ, നിയമ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധർ അടക്കം പങ്കെടുത്ത യോഗത്തിൽ ഒട്ടേറെ നൂതന ആശയങ്ങൾ ഉയർന്നുവന്നു. അവയിൽ പലതും സർക്കാർ ചർച്ച ചെയ്ത്‌ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.

അതത്‌ മേഖലയിലെ പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തിയശേഷമാണ്‌ മുഖ്യമന്ത്രിയുമായി സംവാദമുണ്ടായത്‌. 17 തൊഴിൽവിഭാഗത്തെ ചേർത്ത്‌ തൊഴിൽ മിഷൻ രൂപീകരിക്കുക, സൗരപദ്ധതിയുടെ തുടർച്ച, ഡയാലിസിസ്‌ രോഗികൾക്ക്‌ കൂടുതൽ ആനുകൂല്യം, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ശക്തിപ്പെടുത്തൽ, വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെടുത്തി യോഗയുടെ വ്യാപനം, നിയമപരിഷ്‌കരണ കമീഷന്റെ ശുപാർശകൾ നടപ്പാക്കൽ, വിദ്വേഷ പ്രചാരകർക്കെതിരായ ശക്തമായ നടപടി തുടങ്ങിയ നിർദേശങ്ങൾ സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ് നൽകി .

വന്ന പ്രതിനിധികളെല്ലാം സംസാരിച്ച് കഴിഞ്ഞതും വേദിയുടെ ഒരു വശത്ത് സീറ്റിൽ നിന്ന് രമണി ചാടി എഴുന്നേറ്റു. “ഞാൻ പാങ്ങോട് കക്കോട്ടൂർ ആദിവാസി ഊരിന്റെ മൂപ്പത്തിയാണ്, പേര് രമണി ഭുവനേശ്വരി. എനിക്കും സർക്കാരിനോട് ചിലത് പറയാനുണ്ടന്നാണ് രമണി പറഞ്ഞത് ‘.

സമയം അവസാനിച്ചെന്നും ബാക്കി കാര്യങ്ങൾ എഴുതി നൽകാൻ കലക്ടർ ആവശ്യപ്പെട്ടെങ്കിലും രമണി വിട്ടില്ല. മുഖ്യമന്ത്രി സംസാരിക്കാൻ അനുവാദം നൽകിയതോടെ രമണി ഊർജസ്വലയായി. “”എന്റെ സമുദായത്തിലെ 600 പേർക്ക് സർക്കാർ ജോലി നൽകിയ സംസ്ഥാന സർക്കാരിനെ എത്രനന്ദി പറഞ്ഞാലും മതിയാകില്ല. 600 കുടുംബങ്ങൾക്കാണ് പുതുജീവിതം ലഭിച്ചത്.”

ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ജില്ലയാണ് ഇപ്പോൾ തിരുവനന്തപുരം. ആദിവാസികൾക്ക് എല്ലാ ക്ഷേമവും ഉറപ്പാക്കുന്ന സർക്കാരാണിത്. ​പറഞ്ഞു തീർത്തതും സദസ്സിൽനിന്ന് കരഘോഷം മുഴങ്ങി. ഊരുകളിലെ വന്യമൃ​ഗശല്യങ്ങൾക്കുകൂടി പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നും രമണി മുഖ്യമന്ത്രിയോട് പറഞ്ഞു. പട്ടികവർ​ഗവകുപ്പ് മന്ത്രിയെയും കണ്ട ശേഷമാണ് രമണി വേദി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *