Your Image Description Your Image Description
Your Image Alt Text

ദോഹ:  ദേശീയ ബോധവത്കരണ കാമ്ബയിനുമായി ഖത്തർ പൊതുജനാരോഗ്യ മേഖല. അത്യാഹിത, അടിയന്തര ആരോഗ്യ സേവനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അവബോധം വളർത്തുകയാണ് ലക്ഷ്യം.

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോർപറേഷൻ, പ്രൈമറി ഹെല്‍ത്ത് കെയർ കോർപറേഷൻ, സിദ്‌റ മെഡിസിൻ, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവർ ചേർന്നാണ് കാമ്ബയിൻ സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ലഭ്യമായ അത്യാഹിത, അടിയന്തര പരിചരണ സേവനങ്ങളുടെ വിപുലമായ ശൃംഖല ഉയർത്തിക്കാട്ടുന്നതിനും രോഗികളെ അവരുടെ മെഡിക്കല്‍ പരിചരണ ആവശ്യങ്ങള്‍ക്കായി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നതിന് പ്രാപ്തമാക്കുന്നതിനും കാമ്ബയിൻ ലക്ഷ്യമിടുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച കാമ്ബയിൻ ഫെബ്രുവരി അവസാനം വരെ തുടരും.

ഖത്തറില്‍ പൊതുജനാരോഗ്യ സേവന ദാതാക്കള്‍ ഓരോ വർഷവും രണ്ട് ലക്ഷത്തിലധികം രോഗികള്‍ക്ക് ഉന്നത നിലവാരത്തിലും ഉയർന്ന ഗുണമേന്മയിലും അടിയന്തര, അത്യാഹിത പരിചരണം നല്‍കിവരുന്നതായി ഹെല്‍ത്ത് കെയർ കമ്യൂണിക്കേഷൻ ഉന്നതാധികാര സമിതി ചെയർമാൻ അലി അബ്ദുല്ല അല്‍ ഖാതിർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *