Your Image Description Your Image Description
Your Image Alt Text

ക്രിസ്മ്സിന് ജിം​ഗിൾ ബെൽസും നക്ഷത്രവും കഴിഞ്ഞാൽ മൂന്നാം സ്ഥാനം പ്ലം കേക്കിനാണ്. പ്ലം കേക്ക് ഇല്ലാതെ ക്രിസ്മസ് പൂർണമാകില്ല. പങ്കുവെക്കലിന്റെ സ്‌നേഹത്തിന്റെയും ആഘോഷം കൂടിയായ ക്രിസ്മസ് കാലത്തെ പ്രധാന വിഭവമാണ് ഈ പ്ലം കേക്കുകൾ അഥവ ക്രിസ്മസ് കേക്കുകൾ. ധാരാളം നട്സും ഫ്രൂട്സും ചേർത്ത് ഇന്ന് വിപണിയിൽ മുന്നിൽ നിൽക്കുന്ന പ്ലം കേക്കിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

കഞ്ഞിയിൽ നിന്നും രൂപം മാറി കേക്ക് ആയി

മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം എന്നാണ് ചരിത്രകാരന്മാർ പറയുന്നു. അന്ന് ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്നത് വ്യാപകമായ ഒരു ആചാരമായിരുന്നു. ക്രിസ്മസിന്റെ തലേന്ന് തുറക്കുന്ന നോമ്പിന്റെ അന്ന് ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കിയിരുന്നു. പ്ലം പോറിഡ്ജ് എന്നായിരുന്നു അതിനെ അറിയപ്പെട്ടിരുന്നത്. വിഭവ സമൃദ്ധമായ ക്രിസ്മസ് ദിനങ്ങളോ വരവേൽക്കാൻ ശരീരത്തിനെ ഒരുക്കുന്നതിന്റെ ഭാ​ഗയാണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്.

കാലക്രമേണ ഓട്‍സ് മാറി ധാന്യപ്പൊടികളും ഉണക്കമുന്തിരിയും സ്ഥാനം പിടിച്ചു. അങ്ങനെ കഞ്ഞിയിൽ നിന്നും പുഡ്ഡിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി. എന്നാൽ ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നു.

ക്രിസ്മസ് നിരോധനത്തിനൊപ്പം കേക്കിനും വിലക്ക്

16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകളും ക്രിസ്മസ് ആഘോഷങ്ങളിൽ എതിർക്കാൻ തുടങ്ങിയതോടെ ക്രിസ്മസ് കേക്കിനും വിലക്കു വീണു. ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്. അന്ന് ബദാം ചേർത്ത കേക്ക് ഉണ്ടാക്കുന്നത് സർവസാധാരണമായിരുന്നു. 1640-ൽ ഇംഗ്ലിണ്ടിലെ ലോഡ് ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് നിരോധിച്ചു. എന്നാൽ ക്രിസ്മസ് പൊതുഅവധി ആയി കണക്കാക്കിയതിനാൽ നോമ്പും കേക്കും ഉണ്ടാക്കലും ആളുകൾക്കിടയിൽ തുടർന്നു.

എന്നാൽ ക്രിസ്ത്യൻ ആഘോഷമല്ലെന്ന് ചൂണ്ടികാട്ടി 18-ാം നൂറ്റാണ്ടിൽ ജനുവരി 5ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് വിക്ടോറിയ രാഞ്ജി നിരോധിച്ചു. ആഘോഷം നിരോധിച്ചതോടെ കേക്ക് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. പിന്നീട് ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി അവർ പുനർനിർമ്മിച്ചു. അങ്ങനെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *