Your Image Description Your Image Description
Your Image Alt Text

ഇന്നലെ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതി യോഗം ചേർന്നപ്പോൾ രാഹുൽ ഗാന്ധി പൊട്ടിത്തെറിച്ചു . കെ സി വേണു ഗോപാലിനെ എടുത്തുടുത്തുവെന്നാണറിയാൻ സാധിച്ചത് . മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം മുതിര്‍ന്ന നേതാക്കള്‍ക്കാണെന്ന് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു .

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് രാഹുല്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമായിരുന്ന അശോക് ഗെലോട്ടും , ഭൂപേഷ് ബാഗേലും കമല്‍നാഥും ശുഭ പ്രതീക്ഷയാണ് നൽകിയത് .

സംസ്ഥാനത്തെ ജനവിധി മുന്നില്‍ക്കാണാന്‍ കഴിയാതെ എന്ത് അടിസ്ഥാനത്തിലാണ് വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മദ്ധ്യപ്രദേശില്‍ കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നാണ് കമല്‍നാഥും സംഘവും അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തി. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം ഗലോട്ടും പ്രകടിപ്പിച്ചിരുന്നു. ഇതേ അഭിപ്രായമാണ് ഭൂപേഷ് ബാഗേലും പറഞ്ഞത് .

പക്ഷെ ഇവരെല്ലാം നിരന്തരമായി ബന്ധപ്പെട്ടിരുന്നത് കെ സി വേണുഗോപാലുമായിട്ടായിരുന്നു . യഥാർത്ഥത്തിൽ വേണു വാണ് രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചത് . പുറകെ നടന്ന് ചെവി കടിച്ചതെല്ലാം വേണുവാണ് .

ഇയാൾ പറയുന്നതായിരുന്നു രാഹുലിന് വേദ വാക്യം . വേണുവിനെ എന്ന് ഒഴിവാക്കുന്നോ അന്നേ പാർട്ടി രക്ഷപ്പെടൂ . ഇത് ഗുലാം നബി ആസാദ് കഴിഞ്ഞ വർഷമേ പറഞ്ഞതാണ് . ഇവിടെ തന്നെ വേണു കാണിക്കുന്നത് നമുക്കറിയാം .

മുതിർന്ന നേതാക്കളെല്ലാം ഇയാൾക്കെതിരാണ് . ഇയാളുടെ ഉഡായിപ്പൊന്നും അവരോട് നടക്കില്ല . ഇയാൾ ഹൈക്കമാൻഡിന്റെ പേരിലാണ് നേതാക്കളെ വിരട്ടി നിറുത്തുന്നത് . ഇയാളുടെ ഉദ്ദേശം വളരെ സ്പഷ്ടമാണ്. എന്ത് വിലകൊടുത്തും ഇവിടെ മുഖ്യമന്ത്രിയാവുക. അല്ലെങ്കിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ കാബിനറ്റ് മന്ത്രിയാവുക . ഇതിൽ കേന്ദ്ര മന്ത്രിയാകുന്നത് ചിലപ്പോൾ നടന്നേക്കാം , കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ .

അതേസമയം കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്ന മോഹം മനസ്സിലിരിക്കത്തേയുള്ളൂ . ഒന്നാമത് അധികാരം യു ഡി എഫിന് കിട്ടണം , രണ്ടാമത് കോൺഗ്രസ്സിലെ ഭൂരിപക്ഷം നോക്കണം . ഒരു പക്ഷെ കോൺഗ്രസ്സിലെ ഭൂരിപക്ഷം എം എൽ എ മാർ സമ്മതിച്ചാലും ഘടക കക്ഷികൾ സമ്മതിക്കില്ല . പ്രത്യേകിച്ച് ലീഗ് .

ലീഗിന് വേണുവിനെ അത്ര പിടിത്തമല്ല , പൊതു സമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ലീഗ്‌വശ്യപ്പെടും . അതുപോലെ കേരള കോൺഗ്രസ്സും . ഏതായാലും കോൺഗ്രസ്സ് രക്ഷപ്പെടണമെങ്കിൽ വേണുവിനെ ചവുട്ടി പുറത്താക്കണം .

Leave a Reply

Your email address will not be published. Required fields are marked *