Your Image Description Your Image Description
Your Image Alt Text

 

മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന ‘വർഷങ്ങൾക്കു ശേഷി’യുടെ ഡബ്ബിംഗ് പൂർത്തിയായി. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ-വിഷു റിലീസായി ഏപ്രിലിൽ തിയേറ്ററുകളിലെത്തും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാന് ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, നേരത്തെ സംവിധാനം ചെയ്ത ‘ഹൃദയം’ തിയേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. രണ്ടോ മൂന്നോ മാസമെങ്കിലും സിനിമയുടെ സെറ്റുകളുടെ ഒരുക്കങ്ങൾക്കായി മാത്രം ചെലവഴിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. പ്രണവ് മോഹൻലാലിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും വിനീതാണ്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് രാംനാഥ്. രഞ്ജൻ എബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റർ. കലാസംവിധാനം നിമേഷ് താനൂരും വസ്ത്രാലങ്കാരം ദിവ്യ ജോർജുമാണ്.

Leave a Reply

Your email address will not be published. Required fields are marked *