Your Image Description Your Image Description
Your Image Alt Text

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കാറപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ബുർദ്‍വാൻ ജില്ലയിൽ ഔദ്യോഗിക പരിപാടിയിൽ പ​ങ്കെടുത്ത് കൊൽക്കത്തയിൽനിന്ന് മടങ്ങവെയാണ് മമത സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു.

എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. അതിന്റെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന മമതയുടെ തല കാറിന്റെ ജനാലയിൽ ഇടിച്ചു. പരിക്ക് ഗുരുതരമല്ല. അതിനാൽ ആശുപത്രിയിൽ പോലും പോകാതെ മമത യാത്ര തുടർന്നു. കൊൽക്കത്തയിലെത്തിയ ശേഷം ഡോക്ടർമാരെ കാണാനാണ് തീരുമാനം. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം കൊൽക്കത്തയിൽ തിരിച്ചെത്താൻ മമത തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *