Your Image Description Your Image Description

 

 

  • പഴമയുടെ പൈതൃകത്തിലൂടെ മുൻനിര അഗർബത്തി നിർമ്മാതാക്കളെന്ന നിലയിൽ ബ്രാൻഡ് 75 വർഷം അടയാളപ്പെടുത്തുന്നു-

കേരളം: അഗർബത്തി മുതൽ എയ്റോസ്പേസ് വരെയുള്ള വൈവിധ്യങ്ങളുടെ സമുച്ചയം, ഇന്ത്യയിലെ മുൻനിര അഗർബത്തി നിർമ്മാതാക്കളായ എൻ രംഗ റാവു ആൻഡ് സൺസ്, സൈക്കിൾ പ്യൂവർ അഗർബത്തി പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം എഫ്.എം.സി.ജി വ്യവസായത്തിൽ ഗുണനിലവാരവും പുതുമയും വാഗ്ദാനം ചെയ്യുന്നതിലൂടെ ഒരു പൈതൃകം സൃഷ്ടിച്ചുകൊണ്ട് 75 വർഷം അടയാളപ്പെടുത്തുന്നു. 1948-ൽ സ്ഥാപിതമായ ബ്രാൻഡ്, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തർക്ക് വിജയകരമായി വഴിപാകുകയും, നൈസർഗ്ഗികവും ധാർമ്മികമായി നിർമ്മിക്കപ്പെട്ടതുമായ അഗർബത്തിയിലൂടെ പ്രതിവർഷം 12 ദശലക്ഷം പ്രാർത്ഥനകൾ നിറവേറ്റുകയും ചെയ്യുന്നു

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, ലിയ ബ്രാൻഡിന് കീഴിലുള്ള എയർ കെയർ ഉൽപ്പന്നങ്ങൾ, ഐറിസ് ഹോം ഫ്രാഗ്രൻസിലൂടെയുള്ള ഭവന സുഗന്ധദ്രവ്യങ്ങൾ, നെസ്സോ-യ്ക്ക് കീഴിലുള്ള ഫ്ളോറൽ എക്‌സ്ട്രാക്റ്റുകൾ. രംഗ്‌സൺസ് ടെക്നോളജീസ് വഴിയുള്ള നൂതന പ്രൊഡക്‌ട് ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലേക്ക് സൈക്കിൾ പ്യൂവർ അഗർബത്തി വികസിച്ചു. കൂടാതെ, കസ്റ്റമൈസ് ചെയ്തത ധൂപക്കൂട്ടുകൾ മുതൽ സംമ്പൂർണ്ണ പൂജാ കിറ്റുകൾ വരെ ഉപഭോക്ത്യ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതും. ഉപഭോക്താക്കൾക്ക് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ വിപുലമായ ഉൽപ്പന്ന പോർട്ട്ഫോളിയോകൾ ബ്രാൻഡ് നവീകരിച്ചിട്ടുണ്ട്. ഒരു എക്സ്‌ക്ലൂസീവ്.

വെബ്സൈറ്റും ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്ഫോമിലെ ശക്തമായ സാന്നിധ്യവും ഉപയോഗപ്പെടുത്തി ബ്രാൻഡ് അതിന്റെ ഓമ്‌നി ചാനൽ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീ 1 ശാക്തീകരണവും സമൂഹിക പിന്തുണയും

ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങൾക്ക് സഹായമേകുന്ന നീക്കങ്ങളിൽ സൈക്കിൾ പ്യൂവർ അഗർബത്തി പൂർണ്ണമായും സമർപ്പിതമാണ്, അതോടൊപ്പം സ്ത്രീകളുടെ ശാക്തീകരണത്തിനായി കാര്യമായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ബ്രാൻഡിന്റെ ആരംഭം മുതൽ തന്നെ, സ്ത്രീകൾക്ക് തൊഴിലും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും ലഭ്യമാക്കുന്നതിനുമുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് ജീവനക്കാരിൽ 80% സ്ത്രീകളെ ഉൾക്കൊള്ളുന്നു. കൂടാതെ, എൻ.ആർ ഫൗണ്ടേഷനിലൂടെ, കമ്പനി നിരാലംബരായ കുടുംബങ്ങളെയും ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികളെയും എന്നും പിന്തുണച്ചുപോരുന്നു. ഫൗണ്ടേഷൻ ആരംഭിച്ച രംഗറാവു മെമ്മോറിയൽ സ്‌കൂൾ ഫോർ ഡിഫന്റ്‌ലി ഏബിൾഡ് (ആർ.എം എസ് ഡി) ഇതിനകം കാഴ്‌ചവെല്ലുവിളി നേരിടുന്ന 800-ലധികം പെൺകുട്ടികൾക്ക് സംതൃപ്‌തമായ ജീവിതത്തിനുള്ള കഴിവുകളാൽ അവരെ സജ്ജരാക്കി ശാക്തികരിച്ചിട്ടുണ്ട്. എൻ.ആർ ജീവനക്കാരുടെ 500-ലധികം കുടുംബങ്ങൾക്ക് സ്കോളർഷിപ്പ് നൽകിക്കഴിഞ്ഞ പ്രോജക്ട് ഉന്നതിയാണ് ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു സംരംഭം. കൂടാതെ, എൻ.ആർ സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകുകയും അവരുടെ തൊഴിൽ, ഭാവി സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

“ലോകമെമ്പാടും പ്രതിവർഷം 12 ദശലക്ഷം പ്രാർത്ഥനകളുടെ കേന്ദ്രഭാഗമായി മാറിക്കൊണ്ട് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി സൈക്കിൾ പ്യൂവർ അഗർബത്തി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ ആത്മീയ യാത്രകൾ മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ ഏറെ

സന്തുഷ്ടരാണ്, കൂടാതെ ഞങ്ങളുടെ സി.എസ്.ആർ, സുസ്ഥിര സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങൾക്ക് തിരികെ നൽകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.” അവസരത്തിൽ സംസാരിക്കവെ, സൈക്കിൾ പ്യുവർ അഗർബത്തി, മാനേജിംഗ് ഡയറക്ടർ ശ്രീ അർജുൻ രംഗ പറഞ്ഞു.

സുസ്ഥിരതയിലേക്കുള്ള പാത രൂപപ്പെടുത്തുന്നു

സൈക്കിൾ പ്യൂവർ അഗർബത്തി സുസ്ഥിരതയുടെ വഴികാട്ടികളും, നിലവിൽ കാർബൺ കാൽപ്പാടുകൾ സജീവമായി കുറയ്ക്കുന്ന ഒരേയൊരു അഗർബത്തി നിർമ്മാതാക്കളുമാണ്. ബ്രാൻഡ് തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുകയും പരിസ്ഥിതി സൗഹ്യദ പാക്കേജിംഗ് മെറ്റീരിയലുകളിലേക്ക് മാറിക്കൊണ്ട് 2026-ഓടെ പ്ലാസ്റ്റിക് രഹിതമാക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. പ്രകൃതിദത്തവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ വിഭവങ്ങളിൽ നിന്നാണ് ധൂപക്കൂട്ടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാൻ, അസംസ്കൃത വസ്‌തുക്കൾ സുസ്ഥിരമായി ലഭ്യമാക്കുന്നതിലേക്ക് സൈക്കിൾ പ്യൂവർ അഗർബത്തി കൂടുതൽ മുന്നേറുകയാണ്.

എൻ.ആർ.ആർ.എസ് -നെ കുറിച്ച്

മൈസൂരു ആസ്ഥാനമായുള്ള എൻ.ആർ.ആർ.എസ് 1948-ൽ ശ്രീ എൻ. രംഗ റാവുവാണ് സ്ഥാപിച്ചത് ഒരു യഥാർത്ഥ ദർശകനും മനുഷ്യസ്നേഹിയുമായ ശ്രീ രംഗ റാവു ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന ധൂപവർഗ്ഗ ബ്രാൻഡായി മാറിയിരിക്കുന്ന, സർവ്വവ്യാപിയായ സൈക്കിൾ പ്യൂവർ അഗർബത്തി സൃഷ്ടിച്ചു. ഒരു സ്വദേശ സംരംഭത്തിൽ നിന്ന്, എൻ.ആർ ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തും സ്ഥാപിതമായ സാന്നിധ്യത്തോടെ വിജയകരമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ്സ് കൂട്ടായ്‌മയായി പരിണമിച്ചു ഫങ്ഷണൽ എയർ കെയർ ഉൽപ്പന്നങ്ങൾ (ലിയ ബ്രാൻഡ് റൂം ഫ്രെഷ്‌നറുകളും കാർ

ഫ്രെഷനറുകളും), വെൽനസ് ഹോം സുഗന്ധ ഉൽപ്പന്നങ്ങൾ (ഐറിസ്) റിപ്പിൾ ഫ്രാഗ്രൻസസ്, ഫ്ലോറൽ എക്സ്ട്രാക്റ്റുകൾ (നെസ്സോ), രംസ്സൺസ് ടെക്നോളജീസ് എന്നിങ്ങനെ വിവിധ ബിസിനസ് വിഭാഗങ്ങളിലേക്ക് ഗ്രൂപ്പ് വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. പ്രതിരോധ ഹെലികോപ്റ്ററുകളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നതിനാൽ ഇന്ന് യഥാർത്ഥത്തിൽ അഗർബത്തി മുതൽ എയ്റോസ്പേസ് വരെയുള്ള ഒരു സമുച്ചയമാണ് എൻ ആർ ഗ്രൂപ്പ് സ്ഥാപനം വലിയ തോതിൽ സാമൂഹിക ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടുകയും തങ്ങളുടെ ചാരിറ്റി വിഭാഗമായ ‘എൻ.ആർ ഫൗണ്ടേഷൻ’ വഴി അവ നിറവേറ്റുകയും ചെയ്യുന്നു.

എൻ.ആർ ഗ്രൂപ്പ് ഇന്ന് നിയന്ത്രിക്കുന്നത് രംഗ കുടുംബത്തിലെ മൂന്നാം തലമുറയാണ്. എൻ.ആർ ഗ്രൂപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി http://www.nrgroup.co.in/ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *