Your Image Description Your Image Description

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്ര സർക്കാർ. ബജറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ മുതലായവ പരിഗണനയിൽ. 2020-ലെ സാമൂഹ്യസുരക്ഷാ നിയമത്തിൽ വിഭാവനംചെയ്തിട്ടുള്ള വേതന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.

ന്യൂഡൽഹി: ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്ര സർക്കാർ. ബജറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ മുതലായവ പരിഗണനയിൽ. 2020-ലെ സാമൂഹ്യസുരക്ഷാ നിയമത്തിൽ വിഭാവനംചെയ്തിട്ടുള്ള വേതന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.

To advertise here, Contact Us

മിനിമം വേതനം, പെൻഷൻ, മെഡിക്കൽ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, ഗാർഹിക തൊഴിലാളികൾക്കുള്ള പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ പരിഗണനയിലുണ്ട്. വിവിധ മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇന്ത്യയിലെ ഗാർഹിക തൊഴിലാളികളുടെ കൃത്യമായ കണക്ക് സർക്കാരിന് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സാമൂഹ്യസുരക്ഷാ നിയമം ഗാർഹിക തൊഴിലാളികളെ ‘വേതന തൊഴിലാളികൾ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ വേതനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്ക് ഇവർക്ക് അർഹത ലഭിക്കും. നിലവിലുള്ള സാമൂഹിക സുരക്ഷാ നിയമങ്ങളും സ്‌കീമുകളും നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. നിയമം നടപ്പിലാക്കിയാൽ അത് തുടർന്നും ഗാർഹിക തൊഴിലാളികൾക്കും ലഭ്യമാകും.

 

Leave a Reply

Your email address will not be published. Required fields are marked *