Your Image Description Your Image Description

കേന്ദ്ര ബജറ്റ് പാർലമെൻറിൽ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഉദ്യോ​ഗസ്ഥർക്കും സപ്പോർട്ട് സ്റ്റാഫിനും ഹൽവ വിളമ്പുന്ന പതിവ് ഹൽവ ചടങ്ങ്. നമ്മുടെ രാജ്യത്തെ പരമ്പരാഗത പലഹാരമാണ് ഹൽവ. ചടങ്ങിൽ സഹപ്രവർത്തകർക്ക് കേന്ദ്ര ധനമന്ത്രിയാണ് സാധാരണയായി ഹൽവ നൽകാറുള്ളത്.

ബജറ്റ് നിർമാണത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോ​ഗസ്ഥരടക്കം ഉള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് പതിവായ ഹൽവ ചടങ്ങ് നടത്താറുള്ളത്. ബജറ്റ് നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാർതക്കും ഹൽവി വിതരണം ചെയ്യും.

ചടങ്ങിന് ശേഷം നോർത്ത് ബ്ലോക്കിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസ്സിലേക്ക് ധനമന്ത്രാലയ ഉദ്യോ​ഗസ്ഥർ പ്രവേശിക്കുന്ന ലോക്ക് ഇൻ കാലയളവ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി കേന്ദ്ര ബജറ്റ് പ്രസം​ഗം പൂർത്തിയാക്കിയ ശേഷമേ അവർക്ക് പുറത്തിറങ്ങാൻ കഴിയൂ,

മധരുമുള്ള എന്തെങ്കിലും കഴിച്ച് പ്രധാനപ്പെട്ടതോ മം​ഗളകരമായതോ ആയ എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉള്ള ഒരു പാരമ്പര്യമാണ്. ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ അവസാന ഘട്ടം കൂടിയാണ് ഹൽവ ചടങ്ങ്.ബജറ്റിൽ അക്ഷണം പ്രയത്നിച്ചവരെ ധനമന്ത്രി അഭിനനന്ദിക്കുന്ന ചടങ്ങ് കൂടിയാണ് ഹൽവ ചടങ്ങ്. ധനമന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും ഹൽവ വിളമ്പിയ ശേഷം ബജറ്റ് രേഖകളുടെ ലോക്ക് ഇവൻ ആരംഭിക്കുന്നതിനും അച്ചടിക്കുന്നതിനും ചടങ്ങ് തുടക്കം കുറിക്കും.ധനമന്ത്രിയുടെയും കേന്ദ്ര ധനകാര്യ സഹമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് പൊതുവെ ഹൽവ ചടങ്ങ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *