Your Image Description Your Image Description
Your Image Alt Text

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച കെ വാക്ക് ഫാളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. ചെറുതോണി പുതിയ ബസ്സ്റ്റാന്റില്‍ നിന്നും വാഴത്തോപ്പ് ബാങ്ക് കവല വരെയാണ് കെ വാക്ക് നടത്തിയത്.

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ച കോടിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോളപങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യത പദ്ധതി ആസൂത്രണവുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

പരിപാടിയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് , സബ് കളക്ടർ ഡോ അരുൺ എസ്. നായർ, വാഴത്തോപ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ജേക്കബ്, പഞ്ചായത്ത്‌ അംഗങ്ങളായ പ്രഭ തങ്കച്ചൻ, നൗഷാദ് ടി, രാജു ജോസഫ്, ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കായിക അസ്സോസിയേഷന്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, സ്കൂൾ വിദ്യാര്‍ഥികൾ, യുവജനസംഘടനാപ്രവര്‍ത്തകര്‍, വ്യാപാരവ്യവസായ മേഖലയിലെ പ്രതിനിധികള്‍ മറ്റ് സ്‌പോര്‍ട്‌സ് അഭ്യൂദയാകാംക്ഷികള്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *