Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം ജില്ലാ മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 27ന് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്. 35 വയസിന് താഴെ പ്രായമുള്ള, പ്ലസ് ടു, തതുല്യ ഐടിഐ, ഐടിസി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റ, 250 രൂപ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.

Leave a Reply

Your email address will not be published. Required fields are marked *